- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബനാറസ് സര്‍വകലാശാല കൂട്ടബലാല്‍സംഗം; പ്രതികളായ ബിജെപി ഐടി സെല്‍ പ്രവര്‍ത്തകര്‍ക്ക് ഉന്നതബന്ധം
ന്യൂഡല്‍ഹി: വരാണസി ബനാറസ് ഹിന്ദു സര്‍വകലാശാല കാംപസില്‍ ബിടെക് വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പിടിയിലായ ബിജെപി ഐടി സെല്‍ അംഗങ്ങള്‍ക്ക് ഉന്നതരുമായി ബന്ധം. ബലാല്‍സംഗത്തിനു ശേഷം പ്രതികള്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി മധ്യപ്രദേശിലെത്തിയിരുന്നതായാണ് റിപോര്‍ട്ട്. ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ കുനാല്‍ പാണ്ഡെ(28) കാശിയിലെ ബിജെപി ഐടി സെല്‍ കണ്‍വീനറും സാക്ഷാം പട്ടേല്‍(20) കോ കണ്‍വീനറുമാണ്. അഭിഷേക് ചൗഹാന്(22) എന്നയാളെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
Nearly two months after a female student was allegedly sexually assaulted and video recorded her after taking her clothes off inside the IIT-BHU campus, 3 were arrested.
Officers identified the accused as Kunal Pandey, Anand Chauhan and Saksham Patel. Kunal Pandey and Saksham… pic.twitter.com/95AQYHSb76
— Mohammed Zubair (@zoo_bear) December 31, 2023
പ്രതികള്‍ മൂന്ന് പേരും നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശില്‍ പ്രചാരണത്തിന് പോയതായാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്ത.് പെണ്‍കുട്ടി ബലാല്സംഗത്തിനിരയായതിനെ ചൊല്ലി കാംപസില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലായിരുന്നു പ്രതികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയത്. ഇക്കഴിഞ്ഞ നവംബര്‍ രണ്ടിനാണ് 20കാരിയായ വിദ്യാര്‍ഥിനിയെ തോക്കിന്മുനയില് നിര്‍ത്തി കൂട്ട ബലാല്‍സംഗം ചെയ്തത്. സംഭവം നടന്ന് രണ്ട് മാസത്തിനു ശേഷമാണ് പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തത്. കാംപസില്‍ വന്‍ പ്രതിഷേധം ഉയരുകയും വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളോളം കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു. നവംബര്‍ രണ്ടിന് രാത്രി ഹോസ്റ്റലില്‍ നിന്ന് നടക്കാനിറങ്ങിയ പെണ്‍കുട്ടിക്കൊപ്പം സഹപാഠിയായ പുരുഷ സുഹൃത്തും ഉണ്ടായിരുന്നു. ഇരുവരും കര്മന്ബീര് ബാബ ക്ഷേത്രത്തിന് സമീപം എത്തിയപ്പോഴാണ് ബൈക്കിലെത്തിയ പ്രതികള്‍ സുഹൃത്തിനെ പ്രിടിച്ചുമാറ്റി സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ആക്രമിച്ചത്. അതിനിടെ, പ്രതികള്‍ക്ക് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്.
RELATED STORIES
മുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMT