Sub Lead

പെന്റഗണ്‍ മേധാവിയായി ലോയിഡ് ഓസ്റ്റിന്‍; കറുത്ത വംശജന്‍ ഈ പദവിയിലെത്തുന്നത് ചരിത്രത്തിലാദ്യം

2003ല്‍ യുഎസ് സൈന്യത്തെ ബാഗ്ദാദിലേക്ക് നയിക്കുകയും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവനായിരുന്നു ഇദ്ദേഹം.

പെന്റഗണ്‍ മേധാവിയായി ലോയിഡ് ഓസ്റ്റിന്‍; കറുത്ത വംശജന്‍ ഈ പദവിയിലെത്തുന്നത് ചരിത്രത്തിലാദ്യം
X

വാഷിങ്ടണ്‍: ആഫ്രോ-അമേരിക്കന്‍ വംശജനായ ലോയ്ഡ് ഓസ്റ്റിനെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പ്രതിരോധ സെക്രട്ടറിയായി തിരഞ്ഞെടുത്തതായി യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ, യുഎസ്സിന്റെ ചരിത്രത്തിലെ ആദ്യ കറുത്തവര്‍ഗക്കാരനായ പ്രതിരോധ സെക്രട്ടറിയാവും ഓസ്റ്റിന്‍. ഒബാമയുടെ ഭരണകാലത്തെ പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും 2003ല്‍ യുഎസ് സൈന്യത്തെ ബാഗ്ദാദിലേക്ക് നയിക്കുകയും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തലവനായിരുന്നു ഇദ്ദേഹം. 2003 അവസാനം മുതല്‍ 2005 വരെ അഫ്ഗാനിസ്ഥാനില്‍ കമ്പൈന്‍ഡ് ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് 180ന്റെ സേനാനായകത്വം വഹിച്ചത് ലോയ്ഡാണ്. 2010ല്‍ ലോയ്ഡിനെ ഇറാഖിലെ യുഎസ് സൈന്യത്തിന്റെ കമാന്‍ഡിങ് ജനറലായി നിയോഗിച്ചു. രണ്ടുവര്‍ഷത്തിന് ശേഷം മിഡില്‍ ഈസ്റ്റിലെയും അഫ്ഗാനിസ്ഥാനിലെയും പെന്റഗണ്‍ ദൗത്യങ്ങളുടെ ചുമതലയുളള സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡറായി നിയോഗിക്കപ്പെട്ടു. 2016ലാണ് ലോയ്ഡ് ഓസ്റ്റിന്‍ സൈന്യത്തില്‍ നിന്ന് വിരമിക്കുന്നത്.

ഇക്കാര്യത്തില്‍ താന്‍ തീരുമാനമെടുത്തതായി ബൈഡന്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. നാല് ദശാബ്ദക്കാലം സൈന്യത്തില്‍ ചെലവഴിച്ച വ്യക്തിയാണ് ലോയ്ഡ് ഓസ്റ്റിന്‍. വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമിയില്‍ നിന്നാണ് അദ്ദേഹം ബിരുദമെടുത്തത്. പ്ലാറ്റൂണുകളെ നയിക്കല്‍, ലോജിസ്റ്റിക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം, റിക്രൂട്ടിങ്ങിന്റെ മേല്‍നോട്ടം, മുതിര്‍ന്ന പെന്റഗണ്‍ ജോലികള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുളള വ്യക്തിയാണ് ലോയ്ഡ്.

ഓസ്റ്റിന്റെ നിയമനം ചില വിവാദങ്ങള്‍ക്കും കാരണമായേക്കാം. അദ്ദേഹത്തിന് ആയുധ നിര്‍മാണ കമ്പനികളുമായുള്ള ബന്ധമാണ് ഇതിന് വിവാദത്തിന് കാരണമായേക്കുക. റെയ്‌ത്തോണ്‍ ടെക്‌നോളജീസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു ഇദ്ദേഹം.പെന്റഗണിന്റെ ഏറ്റവും വലിയ കോണ്‍ട്രാക്ടറാണ് റെയ്‌ത്തോണ്‍ ടെക്‌നോളജീസ്.

സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം പെന്റഗണ്‍ മേധാവിയാകണമെങ്കില്‍ ഏഴ് വര്‍ഷം കഴിഞ്ഞെ പാടുള്ളൂ എന്ന ഫെഡറല്‍ നിയമം ഉളളതിനാല്‍ സെനറ്റില്‍ നിന്ന് പ്രത്യേക അനുമതി ലോയ്ഡിന് ലഭിക്കേണ്ടതുണ്ട്. ഇതിനുമുമ്പ് രണ്ടുതവണ ഈ നിയമത്തില്‍ ഇളവ് നല്‍കിയിരുന്നു.ഡോണള്‍ഡ് ട്രംപിന്റെ ഭരണസമയത്തെ ആദ്യ പ്രതിരോധ സെക്രട്ടറിയായ ജനറല്‍ ജിം മാറ്റിസിന് സമീപകാലത്ത് ഇളവ് അനുവദിച്ചത്.

ലോയ്ഡ് ഓസ്റ്റിന്റെ നിയമനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. മറ്റ് പേരുകളാണ് ഈ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നത്.മിഷേല്‍ ഫ്‌ളോര്‍ണിയായിരുന്നു പ്രതിരോധ സെക്രട്ടറിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നത്. പ്രതിരോധ വിഭാഗത്തിലെ മുന്‍ ഉദ്യോഗസ്ഥയാണ് അവര്‍.

ജനുവരി 20നാണ് ബൈഡന്‍ അധികാരമേല്‍ക്കുക. ഹെല്‍ത്ത് ടീം അംഗങ്ങളെയും ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാലഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ സേവ്യര്‍ ബെക്കെരയെ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമണ്‍ സര്‍വീസസ് സെക്രട്ടറിയായി നിമയിച്ചിരുന്നു. ആന്റണി ഫൗസിയെ മെഡിക്കല്‍ അഡൈ്വസര്‍ ചീഫായും നിയമിച്ചു

Next Story

RELATED STORIES

Share it