- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിഹാറില് അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി; 78 മണ്ഡലങ്ങള് ഇന്ന് ബൂത്തിലെത്തും
സ്പീക്കര് വിജയകുമാര് ചൗധരി, 12 മന്ത്രിമാര്, തുടങ്ങി 1204 സ്ഥാനാര്ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
പട്ന: ബിഹാര് നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 19 ജില്ലകളിലെ 78 നിയമസഭ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മുസ്ലിംകള്ക്ക് ഏറെ സ്വാധീനമുള്ള കോസി-സീമാഞ്ചല് മേഖലയിലും ഇന്നാണ് വോട്ടെടുപ്പ്. സ്പീക്കര് വിജയകുമാര് ചൗധരി, 12 മന്ത്രിമാര്, തുടങ്ങി 1204 സ്ഥാനാര്ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ബിഹാറില് ആകെയുള്ള 243 മണ്ഡലങ്ങളില് ആദ്യഘട്ടത്തില് 71ലും രണ്ടാം ഘട്ടത്തില് 94 സീറ്റിലുമാണ് വോട്ടെടുപ്പ് നടന്നത്. ഈ മാസം 10 നാണ് വോട്ടെണ്ണല്
കൊവിഡ് മാനദണ്ഡങ്ങള് പാലിച്ച് രാവിലെ ഏഴ് മുതല് വൈകിട്ട് ആറുവരെയാകും പോളിങ്. മഹാസഖ്യത്തിനും എന്ഡിഎയ്ക്കും പുറമേ, ഉപേന്ദ്രകുശ്വാഹയുടെ നേതൃത്വത്തിലുള്ള മഹാ ജനാധിപത്യ മതേതര മുന്നണി, മുന് ലോക്സഭാ എംപിയും ജന് അധികാര് പാര്ട്ടി നേതാവുമായ പപ്പുയാദവിന്റെ നേതൃത്വത്തിലുള്ള പുരോഗമന ജനാധിപത്യ സഖ്യം എന്നിവയും മൂന്നാം ഘട്ടത്തിലും മത്സരരംഗത്തുണ്ട്.
ജെഡിയു നേതാവ് ബൈദ്യനാഥ് മഹാതോയുടെ മരണത്തെ തുടര്ന്ന് ഒഴിവുവന്ന ബിഹാറിലെ വാത്മീകി നഗര് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കും. അദ്ദേഹത്തിന്റെ മകന് സുനില്കുമാറിനെയാണ് ജെഡിയു സ്ഥാനാര്ത്ഥിയാക്കിയത്. കോണ്ഗ്രസ് സ്ഥാനാര്ത്ഥി പര്വേഷ് കുമാര് മിശ്രയാണ് മണ്ഡലത്തിലെ പ്രധാന എതിരാളി.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMT