Sub Lead

ബിഹാറില്‍ ബിജെപി വക്താവിനെ അജ്ഞാതര്‍ വെടിവച്ചു; നില ഗുരുതരം

ബിഹാറില്‍ ബിജെപി വക്താവിനെ അജ്ഞാതര്‍ വെടിവച്ചു; നില ഗുരുതരം
X

പട്‌ന: ബിഹാര്‍ ബിജെപി സംസ്ഥാന വക്താവ് അസ്ഫര്‍ ഷംസിക്ക് അജ്ഞാതരുടെ വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഷംസി പട്‌ന മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

മംഗറര്‍ ജില്ലയിലെ കോളജില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ഷംസിയെ ഇന്ന് 11.30ഓടെയാണ് വെടിവെച്ചത്. വയറിലും തലയിലും വെടിയേറ്റിട്ടുണ്ട്. കോളജിലെ സഹപ്രവര്‍ത്തകനുമായി ഷംഷിക്ക് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. ഷംസി കോളജിലെത്തി കാറില്‍ നിന്നും ഇറങ്ങിയ സമയത്താണ് അക്രമികള്‍ വെടിയുതിര്‍ത്തത്.




Next Story

RELATED STORIES

Share it