- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബധിരയും മൂകയുമായ 15കാരിയെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി
ബിഹാറിലെ മധുവനി ജില്ലയിലെ ഹര്‍ലാക്കായി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കുവാഹ ബര്‍ഹി എന്ന ഗ്രാമത്തിലാണ് ഈ നടുക്കുന്ന ക്രൂരത അരങ്ങേറിയത്.അടിനെ മേയ്ക്കാന്‍ ഗ്രാമത്തിന് അടുത്തുള്ള വിജനമായ സ്ഥലത്ത് പോയപ്പോഴാണ് സംഭവം.

മധുവനി: ബധിരയും മൂകയുമായ 15കാരിയെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിഹാറിലെ മധുവനി ജില്ലയിലെ ഹര്‍ലാക്കായി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കുവാഹ ബര്‍ഹി എന്ന ഗ്രാമത്തിലാണ് ഈ നടുക്കുന്ന ക്രൂരത അരങ്ങേറിയത്.അടിനെ മേയ്ക്കാന്‍ ഗ്രാമത്തിന് അടുത്തുള്ള വിജനമായ സ്ഥലത്ത് പോയപ്പോഴാണ് സംഭവം.
മൂര്‍ച്ചയേറിയ ആയുധത്താല്‍ കണ്ണുകളില്‍ കുത്തിയതിനാല്‍ ഈ ക്രൂരകൃത്യത്തിന് പിന്നില്‍ ആരെന്ന് തിരിച്ചറിയാന്‍ പെണ്‍കുട്ടിക്ക് സാധിച്ചിട്ടില്ല.
പെണ്‍കുട്ടിയുടെ രണ്ട് കണ്ണുകളിലും മൂര്‍ച്ചയേറിയ ആയുധത്താന്‍ കുത്തിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടുവെന്നാണ് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ അത്യാസന്ന വിഭാഗത്തിലുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് പോലിസ് പറയുന്നത്.
സംഭവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മധുവനി പോലിസ് സൂപ്രണ്ട് സത്യ പ്രകാശ് പറഞ്ഞു. അറസ്റ്റിലായ മൂവരും പെണ്‍കുട്ടിയുടെ അതേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്.
ആടുമേയ്ക്കാന്‍ പോയ ഗ്രാമത്തിലെ മറ്റു കുട്ടികള്‍ ഗ്രാമത്തില്‍ വന്ന് സംഭവം വിവരിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നതെന്ന് കുവാഹ ബര്‍ഹി ഗ്രാമ തലവന്‍ റാം എക്ബാല്‍ മണ്ഡല്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി അടുത്ത ഗ്രാമമായ മനോഹര്‍ പൂരിന്റെ വിജനമായ പ്രാന്തപ്രദേശത്ത്
ബോധം നഷ്ടപ്പെട്ട നിലയില്‍ കണ്ടെത്തിയത്.പെണ്‍കുട്ടിയെ അടുത്തുള്ള ഉംഗാവ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായതിനാല്‍ പെണ്‍കുട്ടിയെ ഡോക്ടര്‍മാര്‍ മധുബാനി സര്‍ദാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ഹാര്‍ലഖി പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ പ്രേം ലാല്‍ പാസ്വാന്‍ പറഞ്ഞു.
RELATED STORIES
യെമനില്‍ വ്യോമാക്രമണം നടത്താന്‍ യുഎഇ യുഎസിനെ സഹായിച്ചാല്‍ ദുബൈയും...
30 March 2025 1:42 AM GMTപ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് തടസം സൃഷ്ടിച്ച യുവാവിനെതിരെ കേസ്
30 March 2025 1:00 AM GMTകൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂര്‍ തഹസില്‍ദാര്‍ അറസ്റ്റില്‍
30 March 2025 12:52 AM GMTതൃശൂര്‍ നഗരത്തിലെ 139 പഴയകെട്ടിടങ്ങള്‍ പൊളിക്കും
30 March 2025 12:38 AM GMTഐപിഎല്‍; മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി; ഗുജറാത്ത് ടൈറ്റന്‍സിന്...
29 March 2025 6:28 PM GMTഐഎസ്എല്‍; ബെംഗളൂരു എഫ് സി സെമിയില്‍; മുംബൈയെ തകര്‍ത്തത് അഞ്ച് ഗോളിന്
29 March 2025 6:09 PM GMT