- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് രണ്ടാം തരംഗത്തില്‍ കാരണമറിയാത്ത 75,000 മരണങ്ങള്‍; ബിഹാര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
പട്‌ന: കൊവിഡ് മരണക്കണക്കുകള്‍ മറച്ചുവയ്ക്കുന്നതിനെ ബിഹാര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത്. കൊവിഡ് രണ്ടാം തരംഗത്തിനിടയില്‍ 75,000 പേര്‍ മരണപ്പെട്ടതിന്റെ കാരണം വ്യക്തമാക്കാത്ത ബിഹാര്‍ സര്‍ക്കാരിന്റെ നടപടിയാണ് ഹൈക്കോടതി ചോദ്യംചെയ്തത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ ബിഹാര്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കൊവിഡ് മരണങ്ങളുടെ പട്ടികയില്‍പ്പെടാത്ത 75,000 മരണങ്ങളാണുണ്ടായത്. സംസ്ഥാനത്തെ ഔദ്യോഗിക കൊവിഡ് മരണസംഖ്യയുടെ ഏകദേശം പത്തിരട്ടി വരും. ഇത്രയും പേര്‍ മരിക്കാനിടയായതിന്റെ കാരണവും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാനവും കേന്ദ്രവും കൊവിഡ് കണക്കുകള്‍ മറച്ചുവയ്ക്കുകയാണെന്ന ആരോപണങ്ങള്‍ ശക്തമാവുന്നതിനിടെ എന്‍ടിഡിവി അടക്കമുള്ള ദേശീയമാധ്യമങ്ങളാണ് ബിഹാറിലെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. ജനന- മരണ രേഖകള്‍ സൂക്ഷിക്കുന്നതിന് ബിഹാറില്‍ സുതാര്യമല്ലാത്ത സംവിധാനമാണുള്ളതെന്ന് പട്‌ന ഹൈക്കോടതി കുറ്റപ്പെടുത്തി. കൊവിഡ് കാലഘട്ടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം പ്രസിദ്ധീകരിക്കാന്‍ സംസ്ഥാനം വിമുഖത കാട്ടുന്നുവെന്നും അത് നിയമപ്രകാരം പരിരക്ഷിക്കപ്പെട്ടിട്ടില്ലെന്നും ഇതില്‍നിന്ന് വ്യക്തമാവുന്നു.
ഡിജിറ്റല്‍ ഡാറ്റ പ്രസിദ്ധീകരിക്കുന്നതിനായി 2018 മുതല്‍ നിര്‍ജീവമായ സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ പോര്‍ട്ടല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തെ യഥാര്‍ഥ കൊവിഡ് മരണങ്ങളുടെ കണക്കുകള്‍ വെളിപ്പെടുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വിവരാവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ഒരു വശമാണെന്ന് കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. അതിനാല്‍, പകര്‍ച്ചവ്യാധി സമയത്ത് എത്ര മരണങ്ങള്‍ സംഭവിച്ചുവെന്ന് ഡിജിറ്റല്‍ പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുന്നതിന് ബിഹാര്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.
സര്‍ക്കാരിന്റെ ഡിജിറ്റല്‍ പോര്‍ട്ടല്‍ സുതാര്യമല്ലെന്ന് കണ്ടെത്തിയതായും ഡിജിറ്റല്‍ ഇന്ത്യയുടെ വലിയ ലക്ഷ്യങ്ങളുമായി യോജിച്ച് 'എളുപ്പത്തില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍' നടപടിയെടുക്കാന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായും കോടതി പറഞ്ഞു. അടുത്ത രണ്ടുമാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കണം. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ തങ്ങളുടെ നിയോജകമണ്ഡലങ്ങളില്‍ നടന്ന മരണങ്ങളുടെ എണ്ണം 24 മണിക്കൂറിനുള്ളില്‍ വെളിപ്പെടുത്താന്‍ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ പുതിയ റിപോര്‍ട്ട് പുറത്തുവിട്ടത്.
2019 ജനുവരി- മെയ് കാലയളവില്‍ ബിഹാറില്‍ 1.3 ലക്ഷം മരണമാണ് റിപോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, 2021ല്‍ ഇതേ കാലയളവില്‍ സംസ്ഥാനത്ത് മരിച്ചത് 2.2 ലക്ഷം പേരാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 82,500 മരണമാണ് ഇത്തവണ അധികം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ പകുതിയിലേറെയും കഴിഞ്ഞ മാസമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വിവരം. അതേസമയം, കഴിഞ്ഞ അഞ്ചുമാസത്തിനിടെ ബിഹാറില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്ന ഔദ്യോഗിക കൊവിഡ് മരണം 7,717 ആണ്. ഇതിലേക്ക് 3,951 മരണങ്ങള്‍കൂടി ഈമാസം സംസ്ഥാന സര്‍ക്കാര്‍ ചേര്‍ത്തിരുന്നു.
2021ലെ കൊവിഡ് മരണനിരക്കാണ് ഇതെന്നാണ് അറിയുന്നത്. ഇതുകൂടി ചേര്‍ത്താലും ആകെ മരണത്തില്‍ 74,808 എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ അധികം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മരണങ്ങള്‍ എങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ച് വ്യക്തതയില്ല. കൊവിഡ് മരണനിരക്ക് സംസ്ഥാനം മറച്ചുവച്ചെന്നാണ് ആരോപണമുയരുന്നത്. അല്ലാതെ ഒരുവര്‍ഷത്തില്‍ ഇത്രയും മരണങ്ങള്‍ അധികം സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് ഉയരുന്ന വാദം. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലും കൃത്യമായി കാരണം വ്യക്തമല്ലാത്ത ലക്ഷക്കണക്കിനു മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്യുന്നു. ഈ അഞ്ച് സംസ്ഥാനങ്ങളിലായി സമാന രീതിയില്‍ 4.8 ലക്ഷം മരണമാണുണ്ടായത്.
RELATED STORIES
കടന്നല്‍ക്കുത്തേറ്റ് 108 വയസ്സുകാരി മരിച്ചു; മൂന്നുപേര്‍ ചികിത്സയില്‍
6 Nov 2024 7:28 AM GMTഖത്തറില്‍ ഇന്നും നാളെയും പൊതു അവധി
6 Nov 2024 7:08 AM GMTപോലിസിന്റെ തെമ്മാടിത്തം അനുവദിക്കില്ല; ഭരണകൂടത്തിനെതിരെ ശക്തമായ...
6 Nov 2024 6:43 AM GMTചാംപ്യന്‍സ് ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വിയുമായി മാഞ്ചസ്റ്റര്‍ സിറ്റി;...
6 Nov 2024 6:42 AM GMTപ്രസിദ്ധ നാടന്‍പാട്ട് ഗായിക പത്മഭൂഷണ്‍ ശാരദ സിന്‍ഹ അന്തരിച്ചു
6 Nov 2024 6:13 AM GMTവൈദ്യുതാഘാതമേറ്റ് മരിച്ച ബന്ധുവിനെ കാണാന്‍ പോയയാള്‍ ബൈക്കിടിച്ച്...
6 Nov 2024 5:51 AM GMT