Sub Lead

തിരുവല്ലയില്‍ ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു; ഒരാള്‍ക്കു ഗുരുതരം

തിരുവല്ലയില്‍ ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു; ഒരാള്‍ക്കു ഗുരുതരം
X

പത്തനംതിട്ട: തിരുവല്ല കച്ചേരിപ്പടിയില്‍ ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവല്ല മഞ്ഞാടി സ്വദേശികളായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ആസിഫ് അര്‍ഷാദ് എന്നിവരാണ് മരിച്ചത്. മഞ്ഞാടി സ്വദേശി തന്നെയായ അരുണിനാണ് പരിക്കേറ്റത്. കച്ചേരിപ്പടി ജങ്ഷനു സമീപം ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് അപകടം. താലൂക്ക് ആശുപത്രി ഭാഗത്തു നിന്നത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മതലിലിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ വിഷ്ണുവും ആസിഫും സംഭവസ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റ അരുണിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിഷ്ണുവിന്റേയും ആസിഫിന്റേയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it