Sub Lead

ഷാഹീന്‍ ബാഗ് സമരനായിക ബില്‍കിസ് ഭാനുവിനു ഖാഇദെ മില്ലത്ത് അവാര്‍ഡ്

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദറിന്റെ നേതൃത്വത്തിലുള്ള കാരവാന്‍-ഇ-മുഹബ്ബത്ത് എന്ന സംഘടനയ്‌ക്കൊപ്പമാണ് ബില്‍ക്കിസ് ഭാനു പുരസ്‌കാരം പങ്കിട്ടത്.

ഷാഹീന്‍ ബാഗ് സമരനായിക ബില്‍കിസ് ഭാനുവിനു ഖാഇദെ മില്ലത്ത് അവാര്‍ഡ്
X

ന്യൂഡല്‍ഹി: പൗരത്വ(ഭേദഗതി) നിയമത്തിനെതിരേ ഡല്‍ഹിയിലെ ഷാഹീന്‍ ബാഗില്‍ ഐതിഹാസിക സമരത്തിനു നേതൃത്വം നല്‍കിയ 82 കാരിയായ ബില്‍കിസ് ഭാനുവിന് ഈ വര്‍ഷത്തെ ഖാഇദെ മില്ലത്ത് അവാര്‍ഡ്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദറിന്റെ നേതൃത്വത്തിലുള്ള കാരവാന്‍-ഇ-മുഹബ്ബത്ത് എന്ന സംഘടനയ്‌ക്കൊപ്പമാണ് ബില്‍ക്കിസ് ഭാനു പുരസ്‌കാരം പങ്കിട്ടത്. 2020 ലെ രാഷ്ട്രീയ-പൊതു ജീവിതത്തിലെ സത്യസന്ധതയാണ് അവാര്‍ഡിനു പരിഗണിച്ചതെന്ന് ഖാഇദെ മില്ലത്ത് എജ്യൂക്കേഷന്‍ ആന്റ് കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ദാവൂദ് മിയാഖാന്‍ പറഞ്ഞു.

അതിക്രമങ്ങള്‍ക്കും അനീതികള്‍ക്കും ഇരകളാവുന്നവര്‍ക്കു നിയമപരമായ സംരക്ഷണം നല്‍കുന്ന പ്രസ്ഥാനമാണ് കാരവാന്‍-ഇ-മുഹബ്ബത്ത്. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ പ്രതിഷേധിച്ച് ജോലി രാജിവച്ച ഹര്‍ഷ് മന്ദറാണ് പ്രസ്ഥാനത്തിന്റെ പ്രേരകശക്തി. സിഎഎ-എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ബില്‍കിസ് ഭാനു മുന്‍പന്തിയിലുണ്ടായിരുന്നു. രാജ്യവ്യാപകമായി ഷാഹൂന്‍ ബാഗുകള്‍ ഉയരുന്നതില്‍ ഇവരുടെ നിശ്ചയദാര്‍ഢ്യത്തിനുള്ള പങ്ക് വിലയിരുത്തി 2020 ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരില്‍ ഒരാളായി ടൈം മാഗസിന്‍ ഇവരെ അംഗീകരിച്ചിരുന്നു.

നിരവധി ശക്തമായ വ്യക്തികളെയും സംഘടനകളെയും അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തതിനാല്‍ ജേതാക്കളെ തിരഞ്ഞെടുക്കുക എന്നത് വളരെയേറെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നുവെന്ന് ഖാഇദെ മില്ലത്ത് എജ്യൂക്കേഷന്‍ ആന്റ് കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ദാവൂദ് മിയാഖാന്‍ പറഞ്ഞു. രാജ്യത്ത് അനീതികള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ പോരാടുന്ന സമുദായ നേതാക്കള്‍ക്ക് രാഷ്ട്രീയം/ പൊതുജീവിതത്തിലെ സത്യസന്ധത പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. എല്ലാ വര്‍ഷവും ഈ അവാര്‍ഡിലൂടെ ഒരു പ്രമുഖ വ്യക്തിത്വത്തെ അംഗീകരിക്കപ്പെടുന്നു.

2015 മുതല്‍ എല്ലാ വര്‍ഷവും ഇത് നല്‍കുന്നുണ്ട്. മുന്‍കാലങ്ങളില്‍ എ ജി നൂറാനി, അരുണാ റായ്, ടീസ്റ്റ സെറ്റല്‍വാദ്, തോല്‍ തിരുമാവളവന്‍, സയ്യിദ് ഷഹാബുദ്ദീന്‍, മണിക് സര്‍ക്കാര്‍, ആര്‍ നല്ലക്കണ്ണ്, എന്‍ ശങ്കരയ്യ തുടങ്ങിയവര്‍ അവാര്‍ഡിന് അര്‍ഹരായിരുന്നു.

Bilkis Bano, 'Dadi Of Shaheen Bagh' To Share Prestigious Quaide Millath Award




Next Story

RELATED STORIES

Share it