Sub Lead

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് മല്‍സരം; യുപിയില്‍ ബിജെപി നേതാവിനെതിരേ കേസ്

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് മല്‍സരം; യുപിയില്‍ ബിജെപി നേതാവിനെതിരേ കേസ്
X

ലക്‌നോ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ക്രിക്കറ്റ് മല്‍സരം സംഘടിപ്പിച്ചതിനു ബിജെപി നേതാവ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ പാനപുര്‍ വില്ലേജിലാണ് സംഭവം. ക്രിക്കറ്റ് മല്‍സരം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസെത്തിയാണ് നിര്‍ത്തിവയ്പിച്ചതെന്ന് ബാരാബങ്കി എസ്പി അരവിന്ദ് ചതുര്‍വേദി അറിയിച്ചു. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ബിജെപി നേതാവ് സുധീര്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് കേസെടുത്തത്. ഇദ്ദേഹത്തിന്റെ കുടുംബാംങ്ങളായ ഏതാനും പേര്‍ക്കും ഗ്രാമത്തിലുള്ള മറ്റുള്ളവര്‍ക്കുമെതിരേയാണ് കേസെടുത്തത്.

നിലവില്‍ കൊവിഡ് 19 പൊസിറ്റീവ് കേസുകളില്ലാത്ത യുപിയിലെ 11 ജില്ലകളില്‍ ഒന്നാണ് ബാരാബങ്കി. എങ്കിലും, കൊവിഡ് പടരാതിരിക്കാനുള്ള നിയന്ത്രണങ്ങളും പ്രദേശത്ത് കര്‍ശനമായി തുടരുകയാണ്.


Next Story

RELATED STORIES

Share it