Sub Lead

ബിജെപി വനിതാ നേതാവിനെ ഭര്‍ത്താവ് വെടിവച്ച് കൊന്നു

അതേസമയം, യുവതിക്ക് ആരെങ്കിലുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണം യുവതിയുടെ കുടുംബം നിഷേധിച്ചു

ബിജെപി വനിതാ നേതാവിനെ ഭര്‍ത്താവ് വെടിവച്ച് കൊന്നു
X

ഛണ്ഡീഗഡ്: ഹരിയാനയിലെ ഗുഡ്ഗാവില്‍ ബിജെപി വനിതാ നേതാവിനെ ഭര്‍ത്താവ് വെടിവച്ച് കൊന്നു. പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലിസ് പറഞ്ഞു. ബിജെപി കിസാന്‍ മോര്‍ച്ച സംസ്ഥാന സെക്രട്ടറിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് സഹോദരിയോട് ഫോണില്‍ സംസാരിക്കുന്നതിനിടെയെത്തിയ ഭര്‍ത്താവ് സുനില്‍ തന്റെ ലൈസന്‍സുള്ള റിവോള്‍വറില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഗുഡ്ഗാവിലെ സെക്ടര്‍ 10എ പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ സര്‍ക്കാര്‍ ജീവനക്കാരനായ ഭര്‍ത്താവ് ഇപ്പോള്‍ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഓഫിസറായി ജോലി ചെയ്തുവരികയാണ്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് വെടിയുതിര്‍ത്തതെന്നു പോലിസ് പറഞ്ഞു. സംഭവശേഷം പ്രതി ഓടിരക്ഷപ്പെട്ടതായും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗുഡ്ഗാവ് സെക്ടര്‍ 10 പോലിസ് യുവതിയുടെ ഭര്‍ത്താവിനും മറ്റു രണ്ട് പേര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, യുവതിക്ക് ആരെങ്കിലുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണം യുവതിയുടെ കുടുംബം നിഷേധിച്ചു.




Next Story

RELATED STORIES

Share it