Sub Lead

ഇന്ധന വില കൂടാന്‍ കാരണം താലിബാന്‍; വിചിത്ര വാദവുമായി ബിജെപി എംഎല്‍എ

കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇന്ധന വില വര്‍ദ്ധനവ് ബിജെപിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഹൂബ്ലിധര്‍വാദ് വെസ്റ്റ് നിയോജക മണ്ഡലത്തിലെ എംഎല്‍എയായ അരവിന്ദ് ബെല്ലാദ.

ഇന്ധന വില കൂടാന്‍ കാരണം താലിബാന്‍; വിചിത്ര വാദവുമായി ബിജെപി എംഎല്‍എ
X

ബെംഗലൂരു: രാജ്യത്തെ ഇന്ധന വിലവര്‍ധനയ്ക്ക് കാരണം താലിബാനെന്ന് കര്‍ണാടകയിലെ ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാദ്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇന്ധന വില വര്‍ദ്ധനവ് ബിജെപിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഹൂബ്ലിധര്‍വാദ് വെസ്റ്റ് നിയോജക മണ്ഡലത്തിലെ എംഎല്‍എയായ അരവിന്ദ് ബെല്ലാദ.


'അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പ്രതിസന്ധി കാരണം ക്രൂഡ് ഓയില്‍ വിതരണത്തില്‍ കുറവുണ്ടായിരുന്നു. അതിന്റെ ഫലമായി എല്‍പിജി, പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുകയാണ്. വോട്ടര്‍മാര്‍ വിലക്കയറ്റത്തിന്റെ കാരണം മനസ്സിലാക്കാനുള്ള വിവേകം ഉള്ളവരാണ്'- അരവിന്ദ് ബെല്ലാദ് അവകാശപ്പെട്ടു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, ഇന്ധന വില സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതരാമനുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. കര്‍ണാടക നഗര വികസന മന്ത്രി ബൈരാവീ ബസവരാജു ഇന്ധന വില വര്‍ദ്ധനവ് ഗൗരവമായ വിഷയമാണെന്നും സര്‍ക്കാര്‍ ഇത് ഗൗരവമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it