Sub Lead

കൊച്ചി മെട്രോയിലെ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം നശിപ്പിക്കാൻ ബിജെപി ശ്രമം

വാരിൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ സമരത്തിലെ നേതാക്കളുടെ ചിത്രത്തിനൊപ്പം മലബാര്‍ സമരത്തെക്കുറിച്ചുള്ള ചെറു വിവരണവും വടക്കേക്കോട്ട സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്.

കൊച്ചി മെട്രോയിലെ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം നശിപ്പിക്കാൻ ബിജെപി ശ്രമം
X

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനിലെ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രങ്ങള്‍ നശിപ്പിക്കാൻ ബിജെപി ശ്രമം. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് വാരിൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ സമരത്തിലെ നേതാക്കളുടെ ചിത്രം സ്ഥാപിച്ചിട്ടുള്ളത്. ഇതാണ് സംഘപരിവാർ പ്രവർത്തകർ നശിപ്പിക്കാൻ ശ്രമിച്ചത്.

വാരിൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ സമരത്തിലെ നേതാക്കളുടെ ചിത്രത്തിനൊപ്പം മലബാര്‍ സമരത്തെക്കുറിച്ചുള്ള ചെറു വിവരണവും വടക്കേക്കോട്ട സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനെതിരേയാണ് ബിജെപി, ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. സ്റ്റേഷനകത്ത് കയറി ചിത്രത്തിനു മുകളില്‍ പോസ്റ്റര്‍ പതിക്കാൻ ശ്രമിച്ച രണ്ട് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. അരുണ്‍, കെ എസ് ഉണ്ണി എന്നിവരെ കൊച്ചി മെട്രോ സ്റ്റേഷൻ പോലിസാണ് കസ്റ്റഡിയിലെടുത്തത്.

വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലേക്ക് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് സ്റ്റേഷനു മുന്നില്‍ പോലിസ് തടഞ്ഞു. ഓരോ സ്റ്റേഷനിലും ഓരോ വിഷയത്തെ ആസ്പദമാക്കി ചിത്രങ്ങളും ചെറു വിവരണങ്ങളുമെന്നതാണ് കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ തുടരുന്ന രീതി. ഇതിന്‍റെ ഭാഗമായാണ് വടക്കേക്കോട്ട സ്റ്റേഷനില്‍ ഇന്ത്യൻ സ്വാതന്ത്യ സമരത്തില്‍ കേരളത്തിന്‍റെ പങ്ക് എന്ന വിഷയമാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായാണ് മലബാര്‍ സമരത്തിന്‍റെ വിവരണവും ചിത്രങ്ങളും സ്റ്റേഷനില്‍ സ്ഥാപിച്ചത്.

Next Story

RELATED STORIES

Share it