- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക്ഡൗണ്‍ ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍; കെ സുരേന്ദ്രന്റെ യാത്ര സേവാ ഭാരതിയുടെ പേരില്‍ സംഘടിപ്പിച്ച പാസില്‍
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോട്ടെ വീട്ടിലായിരുന്ന സുരേന്ദ്രന്‍ ഇന്നലെ തലസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു.
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഉത്തരവ് ലംഘിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദമായി. ഡിജിപിയുടെ അനുമതിയോടെയാണ് യാത്ര നടത്തിയതെന്നാണ് സുരേന്ദ്രന്‍ അവകാശപ്പെടുന്നത്.
അതേസമയം, സേവാ ഭാരതിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്താനെന്ന പേരില്‍ യാത്രാ പെര്‍മിറ്റ് സംഘടിപ്പിച്ച വാഹനത്തിലായിരുന്നു യാത്ര നടത്തിയതെന്നാണ് സപെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച വിവരം. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ കോഴിക്കോട്ടെ വീട്ടിലായിരുന്ന സുരേന്ദ്രന്‍ ഇന്നലെ തലസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു.
ഇതോടെയാണ് സംഭവം പോലിസിന്റെ ശ്രദ്ധയില്‍പെട്ടത്. ലോക്ക്ഡൗണ്‍ കാലയളവില്‍ വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നിരിക്കെ ഇതെല്ലാം അട്ടിമറിച്ച് കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ യാത്ര ചെയ്യുകയായിരുന്നു കെ സുരേന്ദ്രന്‍.
ഡിജിപിയുടെ അറിവോടെ എസ്പി നല്‍കിയ അനുമതി പ്രകാരമാണ് യാത്രയെന്നാണ് സുരേന്ദ്രന്റെ ആവകാശവാദം. എന്നാല്‍, സുരേന്ദ്രന്റെ വാദം ഉന്നത പോലിസുദ്യോഗസ്ഥരില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്. തീവ്രബാധിത പ്രദേശമായ കോഴിക്കോട് ജില്ലയില്‍ നിന്നും ഒരു കാരണവശാലും മറ്റൊരു ജില്ലയിലേക്ക് പൊലീസ് യാത്ര അനുമതി ആര്‍ക്കും നല്‍കുന്നില്ല. അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് പാസ് അനുവദിക്കുന്നത്. തിരുവനന്തപുരത്ത് ചികിത്സക്കെത്താന്‍ പാലും യാത്ര വിലക്ക് കാരണം വടക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ ബുദ്ധിമുട്ടുമ്പോള്‍ എല്ലാ വിലക്കും ലംഘിച്ചുള്ള സുരേന്ദ്രന്റെ യാത്ര പൊലീസില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ നിര്‍ദേശം ബിജെപി അധ്യക്ഷന്‍ തന്നെ മറികടന്നതിനെതിരെയും വിമര്‍ശനമുയരുകയാണ്.
RELATED STORIES
പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീ ലോറിയിടിച്ചു മരിച്ചു
25 Dec 2024 5:59 AM GMTകൊല്ലത്ത് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീ കാറിടിച്ച് തെറിച്ചുവീണു;...
25 Dec 2024 5:53 AM GMTകല്ലടയാറ്റിലൂടെ 10 കിലോമീറ്ററോളം ഒഴുകിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട ...
17 Dec 2024 5:27 AM GMTആരാധനാലയങ്ങളില്‍ തൊട്ടു കളിക്കാന്‍ അനുവദിക്കില്ല: സി പി എ ലത്തീഫ്
8 Dec 2024 5:30 PM GMTകെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചു കയറി; അമ്മ മരിച്ചു, മകന് ഗുരുതര...
4 Dec 2024 10:03 AM GMTട്രെയിനില്‍ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തില്‍ വീണ് യുവാവ് മരിച്ചു
30 Nov 2024 5:58 AM GMT