Sub Lead

ബിജെപി നേതാവ് കെ ജി മാരാരുടെ സ്മൃതി കുടീരത്തില്‍ നായയുടെ ജഡം

തിങ്കളാഴ്ച രാവിലെയാണ് കത്തിക്കരിഞ്ഞനിലയില്‍ നായയുടെ ജഡം കണ്ടെത്തിയത്.

ബിജെപി നേതാവ് കെ ജി മാരാരുടെ സ്മൃതി കുടീരത്തില്‍ നായയുടെ ജഡം
X

കണ്ണൂര്‍: ബിജെപി നേതാവായിരുന്ന കെ ജി മാരാറുടെ പയ്യാമ്പലത്തെ സ്മൃതി മന്ദിരത്തിന് മുന്നില്‍ നായയുടെ ജഡം കത്തിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് കത്തിക്കരിഞ്ഞനിലയില്‍ നായയുടെ ജഡം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമെന്നു കരുതുന്നു. സ്ഥലത്തെത്തിയ ബിജെപി പ്രവര്‍ത്തകരാണ് സംഭവം കണ്ടത്. തുടര്‍ന്ന് പോലിസിനെ അറിയിക്കുകയായിരുന്നു. ചത്ത നായയെ സ്മൃതി മന്ദിരത്തിന് മുന്നിലിട്ട് വിറക് കൂട്ടി കത്തിച്ചതാണെന്നാണു സംശയം. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി പോലിസില്‍ പരാതി നല്‍കി.

അതിനിടെ, കെ ജി മാരാരുടെ സ്മൃതി മന്ദിരത്തിന് മുന്നില്‍ കൊവിഡ് രോഗികളെ സംസ്‌കരിക്കാനുള്ള വിറകും മറ്റും കൂട്ടിയിട്ട കണ്ണൂര്‍ കോര്‍പറേഷന്‍ അധികൃതരുടെ നിലപാടിനെയും ബിജെപി വിമര്‍ശിച്ചു. ബോധപൂര്‍വം ചെയ്തതെല്ലെന്നും കൊവിഡ് മരണങ്ങള്‍ കൂടിയ സാഹചര്യത്തില്‍ സംഭവിച്ചതാണെന്നും വിറകുകള്‍ മാറ്റുമെന്നും യുഡിഎഫ് ഭരിക്കുന്ന കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it