Sub Lead

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
X

കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകന്‍ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേകസംഘത്തെ നിയോഗിച്ചു. ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന വ്യാജേന കക്ഷികളില്‍ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിനാണ് പ്രത്യേക അന്വേഷണ സംഘത്തിന് സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് രൂപം നല്‍കി ഉത്തരവായത്.

ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദര്‍വേഷ് സാഹിബ് നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ െ്രെകം ബ്രാഞ്ച് ആലപ്പുഴ യൂനിറ്റ് എസ്പി കെ എസ് സുദര്‍ശന്‍ ആണ്. എറണാകുളം ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍മാരായ എ എസ് ശാന്തകുമാര്‍, സിബി ടോം, ഗ്രേഡ് എസ്‌ഐ മാരായ കലേഷ് കുമാര്‍, ജോഷി സി എബ്രഹാം, ക്രൈംബ്രാഞ്ച് ആലപ്പുഴ യൂനിറ്റിലെ ഗ്രേഡ് എസ് ഐമാരായ എസ് അമൃതരാജ്, ജയ്‌മോന്‍ പീറ്റര്‍ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. മൂന്നു ജഡ്ജിമാരുടെ പേരില്‍ 72 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയതായാണ് ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ട്.

Next Story

RELATED STORIES

Share it