- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മീഡിയ വണ്‍ ചാനല്‍സംപ്രേഷണ വിലക്ക്:വാദം പൂര്‍ത്തിയായി; അപ്പീല്‍ ഹരജി വിധി പറയാന്‍ മാറ്റി
സംപ്രേഷണം തടഞ്ഞ നടപടി സ്റ്റേ ചെയ്യണമെന്ന് ഹരജിക്കാര്‍ വാദിച്ചെങ്കിലും ഇതില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ചീഫ്് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തയ്യാറായില്ല.
കൊച്ചി: സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ മീഡിയ വണ്‍ ചാനല്‍ മാനേജ്‌മെന്റ് ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ വാദം പൂര്‍ത്തിയായി.ഹരജി വിധി പറയാനായി കോടതി മാറ്റി.സംപ്രേഷണം തടഞ്ഞ നടപടി സ്റ്റേ ചെയ്യണമെന്ന് ഹരജിക്കാര്‍ വാദിച്ചെങ്കിലും ഇതില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തയ്യാറായില്ല.
മീഡിയ വണ്‍ ചാനല്‍ മാനേജ്‌മെന്റ് നല്‍കിയ ഹരജിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയനും കക്ഷി ചേര്‍ന്നിരുന്നു.ചാനല്‍ മാനജേമെന്റിനായി സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ധവേ ഹാജരായി.ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവെച്ച കവറില്‍ കോടതി മുമ്പാകെ ഹാജരാക്കാമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതി മുമ്പാകെ അറിയിച്ചു.
മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവിധ സുപ്രിം കോടതി വിധികള്‍ ചൂണ്ടിക്കാട്ടി ചാനലിന്റെ സംപ്രേക്ഷ വിലക്ക് നീക്കണമെന്ന് ചാനലിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ധവേ കോടതിയില്‍ വാദിച്ചു.വാര്‍ത്താ ചാനലുകള്‍ക്ക് ലൈസന്‍സ് പുതുക്കുന്ന സമയത്ത് സെക്യൂരിറ്റി ക്ലിയറന്‍സ് ആവശ്യമില്ല.സെക്യൂരിറ്റി ക്ലിയറന്‍സില്ലന്ന് ഒരു ഘട്ടത്തിലും മീഡിയാവണ്ണിനെ അറിയിച്ചിരുന്നില്ല.
ലൈസന്‍സ് എടുക്കുന്നതിനുള്ള ആദ്യ അപേക്ഷയും പിന്നീട് പുതുക്കലിന്റെ അപേക്ഷയും വ്യത്യസ്തമാണ്. അഞ്ച് തവണയില്‍ കൂടുതല്‍ അനുമതിയുടെ ഉപാധികള്‍ തെറ്റിച്ചാല്‍ മാത്രമേ ലൈസന്‍സ് റദ്ദാക്കാനാവു.10 വര്‍ഷത്തിനിടെ ചാനലിന്റെ ഭാഗത്ത് നിന്നും ഒരു നിയമ വിരുദ്ധ പ്രവര്‍ത്തിയുമുണ്ടായിട്ടില്ല.ഇതിനിടയിലൊന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ക്ലിയറന്‍സ് നിഷേധിച്ചിട്ടില്ല. പ്രോഗ്രാമിലെന്തങ്കിലും പ്രശ്‌നമുണ്ടങ്കില്‍ അത് ചൂണ്ടി കാണിക്കണം.ലൈസന്‍സ് റദ്ദാക്കുകയല്ല വേണ്ടതെന്നും ദുഷ്യന്ത് ധവേ വാദിച്ചു.
മാധ്യമങ്ങള്‍ ജനാധിപത്യത്തില്‍ വളരെ യധികം പ്രാധാന്യമുള്ളതാണ്.വിജിലന്‍സ് റിപോര്‍ട്ട് എന്താണ്.അഭിപ്രായ സ്വാതന്ത്യം തടയാനുള്ള അധികാരം സര്‍ക്കാരിനില്ല. ദുരുദ്ദേശത്തോടെയുള്ള അധികാര ദുര്‍വിനയോഗമാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ആശയകുഴപ്പങ്ങള്‍ ഉണ്ടെന്നും ദുഷ്യന്ത് ധവേ വാദിച്ചു.
എന്നാല്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവെച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് വസ്തുതാപരമാണെന്നും അപ്പീല്‍ ഹരജി തള്ളണമെന്നും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.മതിയായ രേഖകള്‍ പരിശോധിച്ചാണ് സിംഗിള്‍ ബഞ്ച് വിധി പറഞ്ഞത്.ഒരു ചെറിയ വാര്‍ത്തയാണങ്കിലും രാജ്യത്തിനെതിരാണങ്കില്‍ അത് ദേശസുരക്ഷാ ലംഘനമാണ്.ഹരജിക്കാര്‍ ഉന്നയിച്ച സുപ്രിം കോടതി ഉത്തരവുകള്‍ അതാത് കാലത്തെ നിയമ ഭേദഗതികള്‍ക്കനുസരിച്ചാണ്. അത് ഇപ്പോള്‍ ബാധകമല്ലന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടി കാട്ടി. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ഹരജി വിധി പറയാനായി മാറ്റുകയായിരുന്നു.
RELATED STORIES
സൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMTഐപിഎല്‍ 2025 താര ലേലം ജിദ്ദയില്‍
5 Nov 2024 5:47 PM GMTഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ...
5 Nov 2024 5:31 PM GMTട്രെയിനുകളില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
5 Nov 2024 5:16 PM GMTഎഡിഎമ്മിന്റെ മരണം: കലക്ടര്‍ക്ക് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്
5 Nov 2024 4:43 PM GMTയഹ്യാ സിന്‍വാര്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ലെന്നത്...
5 Nov 2024 4:36 PM GMT