Sub Lead

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികള്‍; വിവാദപ്രസ്താവനയുമായി ബിജെപി എംപി

ബിഎസ്എന്‍എല്‍ ജീവനക്കാരെ രാജ്യദ്രോഹികളാണെന്നാണ് കുംതയില്‍ തിങ്കളാഴ്ച നടന്ന ഒരു പൊതുപരിപാടിക്കിടെ ഹെഗ്‌ഡെ വിശേഷിപ്പിച്ചത്.

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ രാജ്യദ്രോഹികള്‍; വിവാദപ്രസ്താവനയുമായി ബിജെപി എംപി
X

ബംഗളൂരു: ബിഎസ്എന്‍എല്‍ ജീവനക്കാരെ അടച്ചാക്ഷേപിച്ച് കര്‍ണാടക ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്‌ഡെ. ബിഎസ്എന്‍എല്‍ ജീവനക്കാരെ രാജ്യദ്രോഹികളാണെന്നാണ് കുംതയില്‍ തിങ്കളാഴ്ച നടന്ന ഒരു പൊതുപരിപാടിക്കിടെ ഹെഗ്‌ഡെ വിശേഷിപ്പിച്ചത്.

'അറിയപ്പെടുന്ന ഒരു കമ്പനി വികസിപ്പിക്കുന്നതിന് പണിയെടുക്കാന്‍ തയ്യാറാവാത്ത രാജ്യദ്രോഹികളാണ് ബിഎസ്എന്‍എല്‍. ജീവനക്കാര്‍' ഹെഗ്‌ഡെ പറഞ്ഞു. ബിഎസ്എന്‍എല്‍. രാജ്യത്തിന് ഒരു കറുത്ത പാടായി തീര്‍ന്നെന്നും ഇതിനെ സ്വകാര്യമേഖലക്ക് നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ ബിഎസ്എന്‍എല്‍ സ്വകാര്യവത്കരിക്കുന്നതിലൂടെ 88,000 ജീവനക്കാരെ പുറത്താക്കുമെന്നും ഹെഗ്‌ഡെ കൂട്ടിച്ചേര്‍ത്തു.

88,000 ജീവനക്കാര്‍ പ്രവര്‍ത്തിച്ചിട്ടും അതിന്റെ നിലവാരം ഉയര്‍ത്താന്‍ അവര്‍ക്കായിട്ടില്ല. പണവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും ജീവനക്കാര്‍ ജോലി ചെയ്യാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധികള്‍ക്ക് കാരണമെന്നാണ് എംപി പറഞ്ഞു.

മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരം ഒരു നാടകമാണെന്ന ഹെഗ്‌ഡെയുടെ പരമര്‍ശം നേരത്തെ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഉത്തര കന്നഡയില്‍ നിന്നുള്ള ബിജെപി എംപിയായ ഹെഗ്‌ഡെ ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രി സ്ഥാനം അലങ്കരിച്ചിരുന്നു.

Next Story

RELATED STORIES

Share it