Sub Lead

സെപ്റ്റിക് ടാങ്കിനുള്ള കുഴിയില്‍ വീണ പോത്തിനെ രക്ഷിച്ചു

സെപ്റ്റിക് ടാങ്കിനുള്ള കുഴിയില്‍ വീണ പോത്തിനെ രക്ഷിച്ചു
X

തിരുവനന്തപുരം: നിര്‍മാണം നടക്കുന്ന വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് കുഴിയില്‍ പോത്ത് വീണു. വിഴിഞ്ഞത്താണ് സംഭവം. അഗ്‌നിരക്ഷാസേനയെത്തി ഒരു മണിക്കുറോളം നടത്തിയ ശ്രമത്തില്‍ പോത്തിനെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. പെരിങ്ങമല തെറ്റി വിള, കുഴിത്താലച്ചിലില്‍ അജിയുടെ വീട്ടുവളപ്പിലെ 20 അടി താഴ്ചയുളള കുഴിയിലാണ് പോത്ത് അകപ്പെട്ടത്.

ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. മൃഗങ്ങളെ പരിക്കേല്‍ക്കാതെ പുറത്തെത്തിക്കുന്നതിനുളള അനിമല്‍ റെസ്‌ക്യൂ ഫഌപ്പ് ഉപയോഗിച്ചാണ് സേനാംഗങ്ങള്‍ പോത്തിനെ പുറതെത്തിച്ചത്. സമീപവാസിയായ രാജേഷിന്റെ മേയാന്‍ വിട്ട പോത്താണ് മൂടിയില്ലാത്ത കുഴിയില്‍പ്പെട്ടത്.

Next Story

RELATED STORIES

Share it