Sub Lead

ബുലന്ദ്ഷഹർ കലാപം; പ്രതികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്താൻ അനുമതി നൽകി. നിലവിൽ പ്രതികളെല്ലാവരും ജയിലിലാണ്.

ബുലന്ദ്ഷഹർ കലാപം; പ്രതികൾക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി
X

ന്യുഡൽഹി: പോലിസ് ഇൻസ്പെക്ടർ സുബോദ് കുമാർ സിങ്ങും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ട ബുലന്ദ്ഷഹർ കലാപം നടന്ന് ഏഴുമാസത്തിനുശേഷം ഉത്തർപ്രദേശ് സർക്കാർ 44 കുറ്റക്കാർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്താൻ അനുമതി നൽകി. നിലവിൽ പ്രതികളെല്ലാവരും ജയിലിലാണ്.

പോലിസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രാജ്യദ്രോഹ നിയമപ്രകാരം 44 പേർക്കെതിരെ കുറ്റം ചുമത്താൻ ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്. അറസ്റ്റിലായ എല്ലാ പ്രതികളെയും 124 എ (രാജ്യദ്രോഹം) പ്രകാരം കുറ്റം ചുമത്താൻ ഞങ്ങൾക്ക് സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്‌ഐടി) അംഗവുമായ രഘവേന്ദ്ര മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

2018 ഡിസംബർ 3 നായിരുന്നു ബുലന്ദ്‌ശഹർ ജില്ലയിലെ സിയാനയിലാണ് ഗോവധം ആരോപിച്ച് നുണപ്രചാരണം നടത്തി ബജ്‌റംഗ് ദൾ നേതൃത്വത്തിൽ അക്രമത്തിന് തുടക്കമിട്ടത്. തുടർന്ന് നടന്ന കലാപത്തിൽ പോലിസ് ഇൻസ്‌പെക്ടർ സുബോധ് കുമാർ കൊല്ലപ്പെടുകയായിരുന്നു. ബജ്‌റംഗ്ദൾ ജില്ലാ കൺവീനർ യോഗേഷ് രാജ് ഉൾപ്പെടെ 27 പേർ ഇപ്പോൾ തടവിലാണ്.

Next Story

RELATED STORIES

Share it