Sub Lead

ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് ഇടതു നടുവിരലില്‍; നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് ഇടതു നടുവിരലില്‍; നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍
X

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍ ആകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചൂണ്ടു വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മായാത്തതിനാലാണ് തീരുമാനം. ഈ നിര്‍ദ്ദേശം ജൂലൈ 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും.

സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേയ്ക്കാണ് ജൂലൈ 30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, തദ്ദേശസ്വയംഭരണ വാര്‍ഡ് വിഭജനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച ഡീലിമിറ്റേഷന്‍ കമ്മിഷന്റെ ആദ്യ യോഗം ഇന്ന് ചേര്‍ന്നു. കമ്മിഷന്‍ ചെയര്‍മാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍ യോഗത്തില്‍ അധ്യക്ഷനായി.





Next Story

RELATED STORIES

Share it