- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാമക്ഷേത്ര ഭൂമി ഇടപാട്: ഫേസ് ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവര്ത്തകനു കേസ്; കുറ്റാരോപിതര്ക്ക് 'ക്ലീന്ചിറ്റ്'
ചമ്പത് റായ് തന്റെ സഹോദരന്മാര്ക്ക് അവരുടെ ജന്മനാടായ ബിജ്നോര് ജില്ലയില് ഭൂമി കൈക്കലാക്കാന് സഹായിച്ചെന്ന് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് മാധ്യമപ്രവര്ത്തകന് വിനീത് നരയ്ന്, അല്ക ലഹോതി, രജനീഷ് എന്നിവര്ക്കെതിരേയാണ് ഉത്തര്പ്രദേശ് ബിജ്നോര് ജില്ലാ പോലിസ് ഐപിസി സെക്ഷന് 15, ഐടി നിയമത്തിലെ വിവിധ വകുപ്പുകള് പ്രകാരം കേസെടുത്തത്.
വിശ്വ ഹിന്ദു പരിഷത്ത് നേതാവും രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരേ ഫേസ് ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവര്ത്തകനും സുഹൃത്തുക്കള്ക്കുമെതിരേ കേസ്. ചമ്പത് റായ് തന്റെ സഹോദരന്മാര്ക്ക് അവരുടെ ജന്മനാടായ ബിജ്നോര് ജില്ലയില് ഭൂമി കൈക്കലാക്കാന് സഹായിച്ചെന്ന് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് മാധ്യമപ്രവര്ത്തകന് വിനീത് നരയ്ന്, അല്ക ലഹോതി, രജനീഷ് എന്നിവര്ക്കെതിരേയാണ് ഉത്തര്പ്രദേശ് ബിജ്നോര് ജില്ലാ പോലിസ് ഐപിസി സെക്ഷന് 15, ഐടി നിയമത്തിലെ വിവിധ വകുപ്പുകള് പ്രകാരം കേസെടുത്തത്. വിശ്വ ഹിന്ദു പരിഷത്ത് നേതാവും രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിയുടെ സഹോദരനും അയോധ്യയിലെ ഭൂമി ഇടപാട് സംബന്ധിച്ച് ആരോപണവിധേയനുമായ സഞ്ജയ് ബന്സാലിന്റെ പരാതിയിലാണ് നടപടി. വിഎച്ച്പി നേതാവ് ചമ്പത് റായ്ക്കെതിരേ തെറ്റായ ആരോപണങ്ങള് ഉന്നയിക്കാന് ഗൂഢാലോചന നടത്തിയെന്നും കോടിക്കണക്കിന് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് മൂവര്ക്കുമെതിരായ കേസിലെ ആരോപണം. അതേസമയം, ഭൂമി ഇടപാട് സംബന്ധിച്ച പ്രാഥമികാന്വേഷണത്തില് മേധാവി ചമ്പത് റായ്ക്കും സഹോദരന്മാര്ക്കും ബിജ്നോര് പോലിസ് ക്ലീന് ചിറ്റ് നല്കി. എങ്കിലും അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചമ്പത് റായ് തന്റെ സഹോദരന്മാര്ക്ക് അവരുടെ ജന്മനാടായ ബിജ്നോര് ജില്ലയില് ഭൂമി കൈക്കലാക്കാന് സഹായിച്ചെന്ന് ആരോപിച്ച് മൂന്നുദിവസം മുമ്പാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. പ്രവാസി വനിതാ വ്യവസായി അല്ക ലഹോതിയുടെ ഉടമസ്ഥതയിലുള്ള പശു സംരക്ഷണ കേന്ദ്രത്തില് 20,000 ചതുരശ്ര മീറ്റര് സ്ഥലം പിടിച്ചെടുക്കാന് റായ് തന്റെ സഹോദരങ്ങളെ സഹായിച്ചെന്നായിരുന്നു നരയ്ന്റെ ആരോപണം. കൈയേറ്റക്കാരെ ഒഴിപ്പിക്കാന് 2018 മുതല് ലഹോതി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്ത്ഥിച്ചിരുന്നതായും പോസ്റ്റില് വ്യക്തമാക്കിയിരുന്നു. സംഭവത്തില് വിനീത് നരേയ്ന്റെ ഫോണ് നമ്പര് കണ്ടെത്തി കേസിന്റെ വസ്തുതകള് വ്യക്തമാക്കാന് ബന്ധപ്പെട്ടതായും സഞ്ജയ് ബന്സാല് പരാതിയില് പറഞ്ഞു.
'എന്നാല്, രജനീഷ് എന്ന് പറഞ്ഞ ഒരാള് ഫോണ് എടുക്കുകയും തന്നോട് മോശമായി പെരുമാറുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണു പരാതിയില് പറയുന്നത്. 'മതത്തിന്റെ അടിസ്ഥാനത്തില് ശത്രുത വളര്ത്തല്, തെറ്റായ തെളിവുകള് നല്കല്, വഞ്ചന, അതിക്രമം എന്നീ കുറ്റങ്ങളും എഫ് ഐആറില് ആരോപിക്കുന്നുണ്ട്. അതിനിടെ, രാമക്ഷേത്ര ഭൂമി ഇടപാട് സംബന്ധിച്ച് ലോക്കല് പോലിസ് അന്വേഷിക്കുന്നു. വിശ്വ ഹിന്ദു പരിഷത്തിന്റെ മുതിര്ന്ന നേതാവും രാമക്ഷേത്ര ട്രസ്റ്റിലെ അംഗവുമാണ് ചമ്പത് റായ്. അദ്ദേഹത്തിനെതിരായ ആരോപണങ്ങള് അടിസ്ഥാനരഹിതമാണ്. പ്രാഥമികാന്വേഷണത്തില് ബന്ധുക്കള്ക്കെതിരായ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. എല്ലാ വസ്തുതകളും ഞങ്ങള് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് ബിജ്നോര് പോലീസ് മേധാവി ഡോ. ധര്ം വീര് സിങ് പ്രസ്താവനയില് പറഞ്ഞു.
Case Against Journalist Who Accused Ram Temple Trust Member Of Land Grab
RELATED STORIES
തൃശൂരില് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില് പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്സംഗ കേസില് പ്രതിക്ക് 12 വര്ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല് നടനായ അധ്യാപകന് അബ്ദുല് നാസര് പോക്സോ കേസില്...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMTഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMT