Sub Lead

'അഴിഞ്ഞാട്ടക്കാരി' പരാമര്‍ശം; സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിനെതിരേ കേസ്

അഴിഞ്ഞാട്ടക്കാരി പരാമര്‍ശം; സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിനെതിരേ കേസ്
X

കോഴിക്കോട്: തട്ടമിടാത്ത സ്ത്രീകളെ 'അഴിഞ്ഞാട്ടക്കാരി'യെന്നു വിളിച്ചെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരേ പോലിസ് കേസെടുത്തു. സ്വകാര്യ ചാനലിലെ ചര്‍ച്ചയ്ക്കിടെ അപമാനിച്ചെന്നു കാണിച്ച് 'നിസ' അധ്യക്ഷ വി പി സുഹ്‌റ നല്‍കിയ പരാതിയിലാണ് നടക്കാവ് പോലിസ് കേസെടുത്തത്. മതസ്പര്‍ധയുണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. സിപിഎം സംസ്ഥാന സമിതി അംഗം അനില്‍കുമാര്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ ഉമര്‍ ഫൈസി മുക്കം നടത്തിയ പരാമര്‍ശത്തിനെതിരേയാണ് വി പി സുഹ്‌റ കോഴിക്കോട് സിറ്റി പോലിസ് കമ്മിഷണര്‍ രാജ്പാല്‍ മീണയ്ക്ക് പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it