Sub Lead

ക്യൂബയില്‍ കാസ്‌ട്രോ യുഗം അവസാനിക്കുന്നു; ഡൂയസ് കനേല്‍ പിന്‍ഗാമി, കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി

ഇന്നലെ ആരംഭിച്ച ചതുര്‍ദിന പാര്‍ട്ടി കോണ്‍ഗ്രസില്‍ രാജ്യത്തെ ഏറ്റവും ശക്തമായ അധികാരപദവിയായ പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി പദവി ഒഴിയുന്നതായി 89കാരനായ റൗള്‍ കാസ്‌ട്രോ പ്രഖ്യാപിച്ചു.

ക്യൂബയില്‍ കാസ്‌ട്രോ യുഗം അവസാനിക്കുന്നു; ഡൂയസ് കനേല്‍ പിന്‍ഗാമി, കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി
X

ഹവാന: ക്യൂബന്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ കാസ്‌ട്രോ കുടുംബത്തിന്റെ ആറു പതിറ്റാണ്ടു നീണ്ട സര്‍വാധിപത്യത്തിന് അന്ത്യമാകുന്നു. ഇന്നലെ ആരംഭിച്ച ചതുര്‍ദിന പാര്‍ട്ടി കോണ്‍ഗ്രസില്‍ രാജ്യത്തെ ഏറ്റവും ശക്തമായ അധികാരപദവിയായ പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി പദവി ഒഴിയുന്നതായി 89കാരനായ റൗള്‍ കാസ്‌ട്രോ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഹവാനയില്‍ ആരംഭിച്ച എട്ടാംമത് ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിലാണ് 'ചരിത്രപരമായ തലമുറയുടെ' അവസാന കണ്ണികളില്‍ ഒരാളായ റൗള്‍ പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി പദവി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്.

1959 മുതല്‍ 2006 വരെ റൗളിന്റെ സഹോദരന്‍ ഫിഡല്‍ കാസ്‌ട്രോ ആയിരുന്നു ഈ ഉന്നത പദവിയില്‍. മൂന്നു പതിറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ക്യൂബയിപ്പോള്‍. കൊറോണ വൈറസിന്റേയും യുഎസ് ഉപരോധത്തിന്റേയും സാമ്പത്തിക പ്രത്യാഘാതങ്ങളാല്‍ വലയം ചെയ്യപ്പെട്ട രാജ്യം അനിയന്ത്രിതമായ നാണ്യപ്പെരുപ്പവും അതിരൂക്ഷമായ ഭക്ഷ്യക്ഷാമവും നേരിടുമ്പോഴാണ് റൗള്‍ കാസ്‌ട്രോ പടിയിറങ്ങുന്നത്.

റൗള്‍ കാസ്‌ട്രോയ്ക്ക് പകരമായി പാര്‍ട്ടി ഫസ്റ്റ് സെക്രട്ടറി പദവിയില്‍ നിലവിലെ ക്യൂബന്‍ പ്രസിഡന്റ് 60കാരനായ മിഗേല്‍ ഡൂയസ് കനേലിന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനകീയ നേതാവായ കനേല്‍ ഉന്നത പദവിയിലെത്തിയെങ്കിലും രാജ്യത്തിന്റെ നയങ്ങളിലോ സോഷ്യലിസത്തോടുള്ള പ്രതിബദ്ധതയിലോ മാറ്റമൊന്നുമുണ്ടാകില്ലെന്നാണ് അന്താരാഷ്ട്ര സമൂഹം കരുതുന്നത്.

Next Story

RELATED STORIES

Share it