- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്; ഒരാളും തടഞ്ഞില്ല, ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: നഗരത്തിരക്കില്‍ ആളുകളുടെ കണ്‍മുന്നില്‍ 16കാരിയെ യുവാവ് കത്തികൊണ്ട് തുരുതുരാ കുത്തിയും കല്ലുകൊണ്ടിടിച്ചും കൊലപ്പെടുത്തി. പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിക്കുമ്പോഴും അതുവഴി നടന്നു പോവുന്നവരൊന്നും തടഞ്ഞില്ലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാവുന്നു. അരുംകൊലയുടെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ ഞായറാഴ്ച വൈകീട്ടാണ് നടുക്കുന്ന സംഭവം. പ്രതി സാഹിലിനെ(20) പോലിസ് അറസ്റ്റ് ചെയ്തു. 20ലേറെ കുത്തേറ്റ സാക്ഷി എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
A 16-year-old girl was stabbed multiple times and then stoned to death in full public view in northwest Delhi. The accused allegedly stabbed the victim over 20 times before bludgeoning her with a stone in a busy lane. #Delhi #stabbinghttps://t.co/vGVy2SGHIo
— The Telegraph (@ttindia) May 29, 2023
തന്റെ പെണ്‍സുഹൃത്താണെന്ന് പറഞ്ഞാണ് യുവാവ് 16 വയസ്സുകാരിയെ ആക്രമിച്ചത്. കത്തികൊണ്ട് പെണ്‍കുട്ടിയെ തുരുതുരാ കുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ സമയം ഇതുവഴി പലരും നടന്നുപോവുന്നുണ്ട്. എല്ലാവരും നോക്കിനില്‍ക്കുന്നതല്ലാതെ പിടിച്ചുമാറ്റാനോ പെണ്‍കുട്ടിയെ രക്ഷിക്കാനോ ശ്രമിക്കുന്നില്ല. കത്തി പെണ്‍കുട്ടിയുടെ ശരീരത്തില്‍ തുളച്ചുകയറി പുറത്തേക്ക് എടുക്കാനാവാത്തതിനാല്‍ കോണ്‍ക്രീറ്റ് പാളി കൊണ്ട് തലക്കടിച്ചാണ് മരണം ഉറപ്പാക്കിയത്. പിതാവിന്റെ സുഹൃത്തിന്റെ മകന്റെ ജന്‍മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു പെണ്‍കുട്ടിയെന്ന് പോലിസ് പറഞ്ഞു. ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വഴക്കിട്ടതായും പോലിസ് കൂട്ടിച്ചേര്‍ത്തു. പരിസരവാസികള്‍ വിവരമറിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT