Sub Lead

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഭൂമി തട്ടിയെടുത്തെന്ന കേസ്; ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യുന്നു

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഭൂമി തട്ടിയെടുത്തെന്ന കേസ്; ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യുന്നു
X

ന്യൂഡല്‍ഹി: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് നിസാര വിലയ്ക്ക് ഭൂമി തട്ടിയെടുത്തെന്ന കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യുന്നു. ഡല്‍ഹിയിലെ മകളുടെ വീട്ടിലെത്തിയാണ് അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്. വൃക്ക മാറ്റിവച്ച ശേഷം മകള്‍ മിസാ ഭാരതിയുടെ വീട്ടില്‍ കഴിയുകയായിരുന്നു യാദവ്. അനാരോഗ്യം സിബിഐയെ അറിയിച്ചെങ്കിലും നടപടികളുമായി മുന്നോട്ടുപോവാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കേസില്‍ യാദവിന്റെ ഭാര്യയും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിയെ സിബിഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പിന്നാലെ പട്‌നയിലെ ഇവരുടെ വസതിയില്‍ സിബിഐ റെയ്ഡും നടത്തിയിരുന്നു. ബിജെപിയുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിക്ക് കത്തയച്ചതിന്റെ തൊട്ടുപിറ്റേന്നാണ് റാബ്‌റിയുടെ വസതിയില്‍ സിബിഐ സംഘമെത്തിയത്.

2004- 2009 കാലത്ത് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ ചട്ടം ലംഘിച്ച് റെയില്‍വേയില്‍ ഏതാനും പേര്‍ക്ക് ജോലി നല്‍കിയെന്നാണ് കേസ്. ഇതിന് പ്രതിഫലമായി ഇവരുടെ ഉടമസ്ഥതയിലുള്ള ഭൂമി കുറഞ്ഞ തുകയ്ക്ക് തട്ടിയെടുത്തെന്നും ആരോപണമുണ്ട്. 2022 മേയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ലാലു പ്രസാദ് യാദവ്, റാബ്‌റി ദേവി, മക്കളായ മിസ, ഹെമ എന്നിവര്‍ പ്രതികളാണ്. ഭൂമി നല്‍കി ജോലി സ്വന്തമാക്കിയ 12 പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it