Sub Lead

കാലിത്തീറ്റ കുംഭകോണ കേസ്;സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയും

മുഖ്യപ്രതിയായ ആര്‍ജെഡി അധ്യക്ഷന്‍ ലാലു യാദവ് ഇന്നു കോടതിയില്‍ നേരിട്ടു ഹാജരാകും

കാലിത്തീറ്റ കുംഭകോണ കേസ്;സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയും
X
പട്‌ന: ബിഹാറിലെ കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസില്‍ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയും.മുഖ്യപ്രതിയായ ആര്‍ജെഡി അധ്യക്ഷന്‍ ലാലു യാദവ് ഇന്നു കോടതിയില്‍ നേരിട്ടു ഹാജരാകും. കഴിഞ്ഞ ദിവസം റാഞ്ചിയിലെത്തിയ ലാലു യാദവിനു ആര്‍ജെഡി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയിരുന്നു.

ഡൊറാന്‍ഡ ട്രഷറിയില്‍ നിന്നും 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നതാണ് അഞ്ചാമത്തേതും അവസാനത്തേതുമായ കേസ്. ലാലു പ്രസാദ് യാദവിന് ആദ്യ നാലു കേസുകളിലും തടവുശിക്ഷ വിധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അദ്ദേഹം ജാമ്യത്തിലാണ്.2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണു ലാലുവിനു ജാമ്യം അനുവദിച്ചത്.ലാലു പ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് മൃഗക്ഷേമ വകുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കാലിത്തീറ്റ കുംഭകോണം നടന്നത്.കാലിത്തീറ്റ വാങ്ങിയതിന്റെ വ്യാജ കണക്കുകള്‍ കാട്ടി സംസ്ഥാനത്തെ ട്രഷറികളില്‍ നിന്നായി 950 കോടിയിലേറെ രൂപ പിന്‍വലിച്ചതായാണ് കണ്ടുപിടിച്ചത്.

Next Story

RELATED STORIES

Share it