Sub Lead

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: അന്തിമ തീരുമാനം നാളെ

യോഗത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: അന്തിമ തീരുമാനം നാളെ
X

ന്യൂഡല്‍ഹി: സിബിഎസ്ഇ ഉള്‍പ്പെടെയുള്ള ബോര്‍ഡ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് നാളെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. യോഗത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തണോ എന്ന കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍, കേന്ദ്ര വിദ്യാഭ്യാസമന്ത്രിയും പങ്കെടുക്കും. സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് പുറമേ, വിദ്യാഭ്യാസ സെക്രട്ടറിമാര്‍, പരീക്ഷാ ബോര്‍ഡുകളുടെ ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരും പങ്കെടുക്കും.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ഡ വിവിധ സംസ്ഥാനങ്ങളും സിബിഎസ്ഇയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചിരിക്കുയാണ്. വിവിധ പ്രഫണണല്‍ കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷകളും മാറ്റിയിട്ടുണ്ട്. എന്നാല്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നത് വിദ്യാര്‍ത്ഥികളില്‍ മാനസ്സിക സംഘര്‍ഷത്തിന് കാരണമാകുന്നെന്ന അഭിപ്രായം ശക്തമായതോടെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് സിബിഎസ്ഇ ഉള്‍പ്പെടെയുള്ള ബോര്‍ഡ് പരീക്ഷാ നടത്തിപ്പിനെ കുറിച്ച് ആലോചന നടത്തുകയാണെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it