Sub Lead

പൊന്‍മുടിയില്‍ കുടുങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി

മിനിസ്ട്രി ഓഫ് എച്ച്ആര്‍ഡിയിലെ ആറംഗസംഘത്തില്‍പെട്ട അശോക് കുമാറാ(63)ണ് കടുത്ത മൂടല്‍മഞ്ഞ് കാരണം പൊന്മുടി അപ്പര്‍ സാനിറ്റോറിയത്തില്‍ നിന്നു മുക്കാല്‍ കിലോമീറ്ററോളം വഴിതെറ്റി വിജനമായ മലനിരകളില്‍ ഒറ്റപ്പെട്ടുപോയത്.

പൊന്‍മുടിയില്‍ കുടുങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി
X

തിരുവനന്തപുരം: പൊന്‍മുടിയില്‍ കുടുങ്ങിപ്പോയ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി. മിനിസ്ട്രി ഓഫ് എച്ച്ആര്‍ഡിയിലെ ആറംഗസംഘത്തില്‍പെട്ട അശോക് കുമാറാ(63)ണ് കടുത്ത മൂടല്‍മഞ്ഞ് കാരണം പൊന്മുടി അപ്പര്‍ സാനിറ്റോറിയത്തില്‍ നിന്നു മുക്കാല്‍ കിലോമീറ്ററോളം വഴിതെറ്റി വിജനമായ മലനിരകളില്‍ ഒറ്റപ്പെട്ടുപോയത്. വൈകീട്ട് 3:30 ഓടെയാണ് ഇദ്ദേഹത്തെ കാണാതായത്. കൂടെയുണ്ടായിരുന്നവര്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. നേരം ഇരുട്ടിയശേഷമാണ് ഇവര്‍ ടൂറിസം വകുപ്പിനെ വിവരമറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാത്രി 8ഓടെ പൊന്മുടിയുടെ വനാന്തരങ്ങളില്‍ നിന്നു അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. പൊന്‍മുടി സന്ദര്‍ശിക്കാനെത്തിയ ഒരു സഞ്ചാരിയെ കാണാനില്ലെന്ന വിവരമറിഞ്ഞ ഉടന്‍ ഇടപെടുകയും പോലിസിനോടും ഫയര്‍ഫോഴ്‌സിനോടും അടിയന്തിരമായി തിരച്ചില്‍ തുടങ്ങാനും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു. ടൂറിസം ഡയറക്ടറോടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പൊന്മുടി സ്‌റ്റേഷനിലെ എസ്എച്ച്ഒ വിജയകുമാര്‍, എഎസ് ഐമാരായ നസീമുദ്ദീന്‍, വിനീഷ് ഖാന്‍, സിപിഒമാരായ സജീര്‍, വിനുകുമാര്‍ എന്നിവര്‍ കടുത്ത മൂടല്‍ മഞ്ഞിനിടയിലും അതിസാഹസികമായി എട്ടോടെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തെ വൈദ്യ സഹായത്തിനായി ഐസറിന്റെ ആംബുലന്‍സില്‍ വിതുരയിലേക്ക് കൊണ്ടുപോയി. പൊന്‍മുടിയില്‍ എത്തുന്ന എല്ലാ സഞ്ചാരികളും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ചുള്ള ഇത്തരം സാഹസങ്ങള്‍ അപകടകരമാണെന്നു എന്ത് ബുദ്ധിമുട്ടുണ്ടായാലും ഉടന്‍ ടൂറിസം വകുപ്പുമായോ പോലിസുമായോ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.




Next Story

RELATED STORIES

Share it