- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉമാ തോമസ് വീണ സംഭവം; മൃദംഗവിഷന്‍ സിഇഒയെ അറസ്റ്റ് ചെയ്തു
കൊച്ചി: കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്കിടെ സ്‌റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ 'മൃദംഗവിഷന്‍' സിഇഒ ഷമീര്‍ അബ്ദുള്‍ റഹീം അറസ്റ്റില്‍. അപകടകരമായ രീതിയിലാണ് നൃത്തപരിപാടിയ്ക്കുള്ള സ്‌റ്റേജ് നിര്‍മ്മിച്ചതെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് സിഇഒയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 'മൃദംഗനാദം' പരിപാടിയുടെ ഇവന്റ് മാനേജര്‍ കൃഷ്ണകുമാറിനെ പോലിസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. കൃഷ്ണകുമാറുമായി കലൂര്‍ സ്‌റ്റേഡിയത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തി. പിഡബ്ല്യൂഡിയെക്കൊണ്ട് പരിശോധിപ്പിച്ച് ശാസ്ത്രീയവശങ്ങളും മനസ്സിലാക്കിയാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കൃത്യമായ ബാരിക്കേഡ് സജ്ജീകരിക്കാതെയും മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്‌റ്റേജ് ക്രമീകരിച്ചിരുന്നത്. അതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് പോലിസിന്റെ വിലയിരുത്തല്‍.
RELATED STORIES
അമിത ടോള്‍ പിരിവ് ചോദ്യം ചെയ്തു; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ...
2 Jan 2025 12:56 PM GMTഅംബേദ്കര്‍ 1940ല്‍ ശാഖ സന്ദര്‍ശിച്ചെന്ന് ആര്‍എസ്എസ്
2 Jan 2025 12:45 PM GMTമുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എസ് ജയചന്ദ്രന് നായര്‍ അന്തരിച്ചു
2 Jan 2025 12:00 PM GMTതമിഴ്നാട്ടില്‍ വാഹനാപകടം; കോഴിക്കോട് സ്വദേശിനികള്‍ക്ക് ദാരുണാന്ത്യം
2 Jan 2025 11:21 AM GMTമകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മാതാവ്...
2 Jan 2025 11:06 AM GMTബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ ബംഗാളിലേക്ക് കടക്കാന്‍...
2 Jan 2025 10:39 AM GMT