Sub Lead

വാക്‌സിനെടുക്കാത്ത യുവാവിന് വാക്‌സിന്‍ സ്വീകരിച്ചെന്ന സര്‍ട്ടിഫിക്കറ്റ്...!

വാക്‌സിനെടുക്കാത്ത യുവാവിന് വാക്‌സിന്‍ സ്വീകരിച്ചെന്ന സര്‍ട്ടിഫിക്കറ്റ്...!
X

കണ്ണൂര്‍: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പ്രവാസി യുവാവിന് വാക്‌സിന്‍ സ്വീകരിച്ചെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് വിവാദത്തില്‍. കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി കണിയറക്കല്‍ സുഹൈലിനാണ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കു ലഭ്യമാക്കുന്ന സന്ദേശവും സര്‍ട്ടിഫിക്കറ്റും ലഭിച്ചത്. നേരത്തേ വാക്‌സിനു വേണ്ടി രജിസ്റ്റര്‍ ചെയ്യുകയും ഒരുതവണ ഷെഡ്യൂള്‍ ചെയ്യുകയും ചെയ്തിരുന്നെങ്കിലും യുവാവിന് കൊവിഡ് ബാധിച്ച് നെഗറ്റീവായതിനാല്‍ മൂന്നുമാസം കഴിഞ്ഞിട്ടേ വാക്‌സിന്‍ സ്വീകരിക്കേണ്ടതുള്ളൂവെന്ന് പറഞ്ഞ്

തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടും കുറച്ചുദിവസം മുമ്പ് വീണ്ടും രജിസ്റ്റര്‍ ചെയ്തു. ഇതുപ്രകാരം 23ന് വെള്ളിയാഴ്ച നാറാത്ത് പി.എച്ച്.സിയില്‍ നിന്ന് രാവിലെ 11നും ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് അറിയിച്ച് 22ാം തിയ്യതി വ്യാഴാഴ്ച വൈകീട്ട് മൊബൈലില്‍ സന്ദേശം ലഭിച്ചു. വെള്ളിയാഴ്ച സ്ഥലത്തില്ലാതിരുന്നതിനാല്‍ അന്നും യുവാവിന് വാക്‌സിന്‍ സ്വീകരിക്കാന്‍ പോവാന്‍ കഴിഞ്ഞില്ല.

പക്ഷേ, മൊബൈല്‍ ഫോണിലേക്ക് വന്ന സന്ദേശമാണ് യുവാവിനെ അമ്പരപ്പിച്ചത്. വാക്‌സിന്‍ സ്വീകരിച്ചെന്നും സര്‍ട്ടിഫിക്കറ്റിനു വേണ്ടി താഴെ കൊടുത്ത ലിങ്കില്‍ കയറി ഡൗണ്‍ലോഡ് ചെയ്യണമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. 23ന് കോവിഷീല്‍ഡ് ഒന്നാം ഡോസ് സ്വീകരിച്ചെന്നാണ് പ്രവാസി കൂടിയായ യുവാവിനു ലഭിച്ച സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമായിട്ടുള്ളത്. ആരോഗ്യ വകുപ്പ് അധികൃതരുടെ ഡാറ്റാ ശേഖരണത്തിലെ ഗുരുതര വീഴ്ചയാണ് ഇതിലൂടെ പുറത്തുവരുന്നത്.

Certificate of vaccination for a young person who has not been vaccinated ...!


Next Story

RELATED STORIES

Share it