Sub Lead

'അഞ്ച് തവണ ഫോണ്‍ മാറ്റിയിട്ടും ഹാക്കിങ് തുടരുന്നു'; പെഗാസസ് വിവാദത്തില്‍ പ്രതികരണവുമായി പ്രശാന്ത് കിഷോര്‍

പെഗാസസിന്റെ വിവാദമായ ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനു പിന്നാലെയാണ് പ്രശാന്ത് കിഷോര്‍ പ്രതികരണവുമായെത്തിയത്.

അഞ്ച് തവണ ഫോണ്‍ മാറ്റിയിട്ടും ഹാക്കിങ് തുടരുന്നു; പെഗാസസ് വിവാദത്തില്‍ പ്രതികരണവുമായി പ്രശാന്ത് കിഷോര്‍
X

ന്യൂഡല്‍ഹി: നിരവധി തവണ മൊബൈല്‍ ഫോണ്‍ മാറ്റിയിട്ടും തന്റെ ഫോണ്‍ ഹാക്ക് ചെയ്യുന്നത് തുടരുകയാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പെഗാസസിന്റെ വിവാദമായ ഫോണ്‍ ചോര്‍ത്തല്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിനു പിന്നാലെയാണ് പ്രശാന്ത് കിഷോര്‍ പ്രതികരണവുമായെത്തിയത്.

നിരീക്ഷിക്കപ്പെടുന്നുവെന്ന് സംശയിച്ചിരുന്നുവെങ്കിലും ഹാക്കിങ് തിരിച്ചറിഞ്ഞിരുന്നില്ല. അതും 2017 മുതല്‍ 2021 വരെ. അഞ്ച് തവണ ഹാന്‍ഡ്‌സെറ്റ് മാറ്റിയെങ്കിലും ഹാക്കിങ് തുടര്‍ന്നുവെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്ന് പ്രശാന്ത് കിഷോര്‍ എന്‍ഡിടിവിയോട് പറഞ്ഞു.

പ്രശാന്ത് കിഷോറിന്റെ ഫോണ്‍ ജൂലൈ 14 വരെ നിരീക്ഷിക്കപ്പെട്ടു എന്നാണ് ഫോറന്‍സിക് വിശകലനങ്ങള്‍ ഉദ്ധരിച്ച് 'ദി വയര്‍' റിപ്പോര്‍ട്ട് ചെയ്തത്. 2019 ലെ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ്, 2018 ല്‍ അദ്ദേഹത്തിന്റെ ഫോണില്‍ പെഗാസസ് ആക്രമണം നടത്താന്‍ ശ്രമം നടത്തി പരാജയപ്പെട്ടതായി അദ്ദേഹത്തിന്റെ നിലവിലെ ഫോണിന്റെ ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി 'ദി വയര്‍' റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it