Sub Lead

ഡല്‍ഹി കോടതിയില്‍ സ്‌ഫോടനം; പോലിസ് ഉദ്യോഗസ്ഥന് പരിക്ക്, കോടതി നടപടികള്‍ നിര്‍ത്തിവച്ചു

കോടതിമുറിയില്‍ വച്ച് ലാപ്പ്‌ടോപ്പ് പൊട്ടിത്തെറിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹി കോടതിയില്‍ സ്‌ഫോടനം; പോലിസ് ഉദ്യോഗസ്ഥന് പരിക്ക്, കോടതി നടപടികള്‍ നിര്‍ത്തിവച്ചു
X

ന്യൂഡല്‍ഹി: തലസ്ഥാനത്തെ രോഹിണി കോടതിയില്‍ സ്‌ഫോടനം. പോലിസുകാരന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. കോടതിയുടെ ഗേറ്റുകള്‍ അടച്ച് പ്രദേശത്ത് പോലിസിനെ വിന്യസിച്ചിരിക്കുകയാണ്.

രാവിലെ 10.40ഓടേയാണ് സ്‌ഫോടനം നടന്നത്. കോടതിമുറിയില്‍ വച്ച് ലാപ്പ്‌ടോപ്പ് പൊട്ടിത്തെറിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രഥമദൃഷ്ടിയില്‍ ഇത് ചെറിയ ബോംബ് സ്‌ഫോടനമാണെന്നാണ് ഡല്‍ഹി പോലിസ് പറയുന്നത്. ഫോറന്‍സിക് വിദഗ്ധരെത്തി സ്‌ഫോടനത്തിന്റെ കാരണം പരിശോധിച്ച് വരികയാണ്. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it