Sub Lead

ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രം റദ്ദാക്കി

സിഎംഐ വൈദികന്‍ ജയിംസ് എര്‍ത്തയിലിനെതിരേയുള്ള കുറ്റപത്രം നിലനില്‍ക്കില്ലെന്ന് പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് വ്യക്തമാക്കിയത്. കേസില്‍ നിന്ന് പിന്മാറാന്‍ പണവും ഭൂമിയും ജയിംസ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്തുവെന്നായിരുന്നു കേസ്.

ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ  കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രം റദ്ദാക്കി
X

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസിലെ കുറ്റപത്രം റദ്ദാക്കി. സിഎംഐ വൈദികന്‍ ജയിംസ് എര്‍ത്തയിലിനെതിരേയുള്ള കുറ്റപത്രം നിലനില്‍ക്കില്ലെന്ന് പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് വ്യക്തമാക്കിയത്. കേസില്‍ നിന്ന് പിന്മാറാന്‍ പണവും ഭൂമിയും ജയിംസ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്തുവെന്നായിരുന്നു കേസ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ പോലിസില്‍ പരാതി നല്‍കിയതിന് പിന്നാലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഫാദര്‍ ജെയിംസ് ഏര്‍ത്തയില്‍ ശ്രമിച്ചിരുന്നു. പ്രധാന സാക്ഷികളില്‍ ഒരാളായ സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ചാണ് ഫാദര്‍ ഏര്‍ത്തയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചത് . കാഞ്ഞിരപ്പള്ളിയില്‍ 10 ഏക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഇത് നിഷേധിച്ച കന്യാസ്ത്രീ ഫോണ്‍ സംഭാഷണം പുറത്തുവിട്ടു. ഇതോടെയാണ് ഫാദര്‍ എര്‍ത്തയിലിനെതിരേ പോലിസ് കേസെടുത്തത്.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നാല് കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഫോണ്‍ സംഭാഷണം അടക്കം കുറ്റപത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഫോണ്‍വിളി വിവാദമായതോടെ കുര്യനാട് ആശ്രമത്തിന്റെ ചുമതലയില്‍ നിന്നും ഫാദര്‍ ജെയിംസ് എര്‍ത്തയിലിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഏര്‍ത്തയില്‍ കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കീഴടങ്ങുകയായിരുന്നു. പിന്നീട് കോടതി എര്‍ത്തയിലിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it