- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
(VIDEO) 'എന്റെ കുഞ്ഞിന് നിങ്ങള്‍ പേര് വെക്കണം...' ചെന്നൈ സെന്‍ട്രലില്‍ ജനകീയനായി എസ്ഡിപിഐ സ്ഥാനാര്‍ഥി
ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നുള്ള വീഡിയോ ദൃശ്യമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഭാഗമായി കോളനിയില്‍ എത്തിയതായിരുന്നു ദഹ്ലാന് ബാഖവി. മണ്ഡലത്തില്‍ സുപരിചിതനും പണ്ഡിതനുമായ ബാഖവിയെ കണ്ടതോടെയാണ് കുഞ്ഞിന് പേരിടണമെന്ന ആവശ്യവുമായി വീട്ടമ്മ എത്തിയത്.
ചെന്നൈ: 'എന്റെ കുഞ്ഞിന് നിങ്ങള്‍ പേര് വെക്കണം'. കൈക്കുഞ്ഞിനെയെടുത്ത് എത്തിയ വീട്ടമ്മയുടെ ആവശ്യം കേട്ട് ചെന്നൈ സെന്‍ട്രല്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ദഹ്ലാന് ബാഖവി ആദ്യമൊന്നു അമ്പരന്നു. പിന്നെ ചിരിച്ചുകൊണ്ട് കുഞ്ഞിനെ ഏറ്റുവാങ്ങി ' തമിഴരസി 'എന്ന് പേര് വെക്കട്ടേയെന്ന് അമ്മയോട് ചോദിച്ചു. പൂര്‍ണ സംതൃപ്തിയോടെ സമ്മതമെന്ന് പറഞ്ഞതോടെ ബന്ധുക്കളും നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നു. ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നുള്ള വീഡിയോ ദൃശ്യമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സ്ഥാനാര്‍ത്ഥി പര്യടനത്തിന്റെ ഭാഗമായി കോളനിയില്‍ എത്തിയതായിരുന്നു ദഹ്ലാന് ബാഖവി. മണ്ഡലത്തില്‍ സുപരിചിതനും പണ്ഡിതനുമായ ബാഖവിയെ കണ്ടതോടെയാണ് കുഞ്ഞിന് പേരിടണമെന്ന ആവശ്യവുമായി വീട്ടമ്മ എത്തിയത്.
തമിഴ്നാട്ടില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം സഖ്യത്തില്‍ എസ്ഡിപിഐക്ക് അനുവദിച്ച ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് എസ്ഡിപിഐ ദേശീയ ഉപാധ്യക്ഷന്‍ ദഹ്ലാന് ബാഖവി. ചെന്നൈ സ്വദേശിയായ ദഹ്ലാന് ബാഖവി അറിയപ്പെടുന്ന പണ്ഡിതനും പ്രഭാഷകനുമാണ്. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നാണ് ബിരുദമെടുത്തത്. സമ്മാനപ്പെട്ടിയാണ് മുന്നണിക്ക് സംസ്ഥാനത്ത് അനുവദിച്ച തിരഞ്ഞെടുപ്പ് ചിഹ്നം.
ടിടിവി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകവും (എഎംഎംകെ) എസ്ഡിപിഐയും തമ്മില്‍ തിരഞ്ഞെടുപ്പ് സഖ്യം നേരത്തെ നിലവില്‍വന്നിരുന്നു. എഎംഎംകെ-എസ്ഡിപിഐ സഖ്യത്തില്‍ നിലവില്‍ മറ്റു പാര്‍ട്ടികളില്ല. തമിഴ്നാട്ടില്‍ അഞ്ചു ലോക്സഭാ മണ്ഡലങ്ങളിലും 35 നിയമസഭാ മണ്ഡലങ്ങളിലും എസ്ഡിപിഐ നിര്‍ണായക ശക്തിയാണ്. രാമനാഥപുരം, തിരുനെല്‍വേലി, വെല്ലൂര്‍, സെന്‍ട്രല്‍ ചെന്നൈ, നോര്‍ത്ത് ചെന്നൈ ലോക്സഭാ മണ്ഡലങ്ങള്‍ പാര്‍ട്ടി സ്വാധീന മേഖലകളാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിരുനെല്‍വേലി, നോര്‍ത്ത് ചെന്നൈ, രാമനാഥപുരം മണ്ഡലങ്ങളില്‍ എസ്ഡിപിഐ മല്‍സര രംഗത്തുണ്ടായിരുന്നു. ഈ മണ്ഡലങ്ങളില്‍ ഇരു മുന്നണികളുടെയും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ എസ്ഡിപിഐ വോട്ടുകള്‍ നിര്‍ണായകമായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 32 മണ്ഡലങ്ങളില്‍ എസ്ഡിപിഐ ജനവിധി തേടി.
ഈ മണ്ഡലങ്ങളില്‍ എസ്ഡിപിഐ സമാഹരിച്ച വോട്ടുകളാണ് ഡിഎംകെയ്ക്ക് സംസ്ഥാന ഭരണം നഷ്ടപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ എസ്ഡിപിഐയുമായി സഖ്യത്തിന് സന്നദ്ധമായ ഡിഎംകെ ഒടുവില്‍ കാലുമാറുകയായിരുന്നു. ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുകയെന്ന അടിസ്ഥാന നിലപാടില്‍ ഊന്നിയാണ് എസ്ഡിപിഐയുടെ തിരഞ്ഞെടുപ്പ് സമീപനം. ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതോടെ മണ്ഡലത്തില്‍ സജീവമായിരിക്കുകയാണ് ദഹ്ലാന് ബാഖവി. ചെന്നൈയില്‍ ജനകീയ പരിവേശമുള്ള ബാഖവിയുടെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്.
RELATED STORIES
പി സി ജോര്‍ജിന് ഇടതു സര്‍ക്കാര്‍ നല്കുന്ന സംരക്ഷണം മതനിരപേക്ഷതയ്ക്ക്...
11 Jan 2025 6:28 AM GMTമുസ്ലിംകള്‍ക്കെതിരേ വംശീയാക്ഷേപം നടത്തിയ പി സി ജോര്‍ജ്ജിനെതിരേ...
11 Jan 2025 6:20 AM GMTപത്തനംതിട്ട പീഡനം: മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു; നാലു...
11 Jan 2025 6:01 AM GMTഇത് വഖ്ഫ് ബോർഡോ അതോ ഭൂമാഫിയ ബോർഡോ; യു പി സംസ്ഥാന വഖ്ഫ് ബോർഡിനെതിരേ...
11 Jan 2025 5:47 AM GMTസ്വര്‍ണവില പവന് 120 രൂപ വര്‍ധിച്ചു
11 Jan 2025 5:45 AM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയവരുടെ എണ്ണം 40 ശതമാനം അധികമാവാമെന്ന്...
11 Jan 2025 5:40 AM GMT