Sub Lead

പാര്‍ട്ടി വിലക്ക് ലംഘിച്ച കെ വി തോമസിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ല:ചെറിയാന്‍ ഫിലിപ്പ്

20 വര്‍ഷത്തെ ഇടതുബന്ധം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസിലേക്കുള്ള മടങ്ങിയത് സിപിഎമ്മിന്റെ കപട സ്‌നേഹം തിരിച്ചറിഞ്ഞത് കൊണ്ടാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു

പാര്‍ട്ടി വിലക്ക് ലംഘിച്ച കെ വി തോമസിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ല:ചെറിയാന്‍ ഫിലിപ്പ്
X

തിരുവനന്തപുരം: പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുള്ള കെവി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യ ആണെന്ന് ചെറിയാന്‍ ഫിലിപ്പ്.തോമസിന് അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.20 വര്‍ഷത്തെ ഇടതുബന്ധം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസിലേക്കുള്ള മടങ്ങിയത് സിപിഎമ്മിന്റെ കപട സ്‌നേഹം തിരിച്ചറിഞ്ഞത് കൊണ്ടാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

'യൗവ്വനം മുതല്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്‌റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥര്‍ ഒരിക്കലും പട്ടിണിക്കിടാറില്ല. കോണ്‍ഗ്രസിന്റെ ജനാധിപത്യ സംസ്‌ക്കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ വി തോമസിന് സിപിഎംന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല' ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസവും ചെറിയാന്‍ ഫിലിപ്പ് കെ വി തോമസിനെതിരെ രംഗത്ത് വന്നിരുന്നു. കെ വി തോമസ് സിപിമ്മിന്റെ പ്രണയ തട്ടിപ്പില്‍ ദയവായി കുടുങ്ങരുതെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചിരുന്നു.

പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടിക്ക് പുറത്താണെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുന്നറയിപ്പിനെ തള്ളിയാണ് കെവി തോമസ് കണ്ണൂരിലേക്ക് പോകുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാര്‍ട്ടിയില്‍ ചേരാനല്ലെന്നും എം കെ സ്റ്റാലിനൊപ്പം സെമിനാറില്‍ പങ്കെടുക്കാന്‍ ആണെന്നുമാണ് കെ വി തോമസ് പ്രതികരിച്ചത്.കെവി തോമസിന്റെ ഈ തീരുമാനം കോണ്‍ഗ്രസില്‍ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it