Sub Lead

ക്രിസ് ഗെയില്‍ ബിജെപിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ?

ക്രിസ് ഗെയില്‍ ബിജെപിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമോ?
X

ന്യൂഡല്‍ഹി: വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ ബിജെപിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതായ പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഘപരിവാര സൈബര്‍ പോരാളികളാണ് ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നത്. പല ചില ബിജെപി ഗ്രൂപ്പുകളിലും ഇതാണ് പ്രധാന ചര്‍ച്ചാ വിഷയം. സോഷ്യല്‍ മീഡിയ പേജുകളില്‍ നിരവധിപ്പേരാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്യുന്നത്. കാവി കുറിയും, ബിജെപിയുടെ നിറത്തോട് ഇണങ്ങുന്ന കൂര്‍ത്തയും ധരിച്ചുള്ള ഗെയിലിന്റെ ചിത്രവും ഉള്‍പ്പെടുത്തിയാണ് പ്രചാരണം.


കഴിഞ്ഞ ഐപിഎല്‍ സീസണ്‍ കാലത്തും ഗെയില്‍ ബിജെപിയില്‍ ചേരുന്നു എന്നും ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ പോകുന്നു എന്ന പ്രചരണം ഉണ്ടായിരുന്നു. കര്‍ണാടക നിയസമഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിരുന്നു അന്ന് ഈ പ്രചരാണം. ആ സമയത്ത് ബിജെപി ഷാള്‍ കഴുത്തിലിട്ട് നടന്ന് വരുന്ന ഗെയിലിന്റെ ചിത്രമായിരരുന്നു വാര്‍ത്തയ്ക്ക് ഒപ്പം പ്രചരിച്ചത്. ഗെയില്‍ പേര് മാറ്റി കൃഷ്ണ ഗോയില്‍ എന്നാക്കി എന്നും ബിജെപിയില്‍ ചേര്‍ന്നു എന്നും ഒരാള്‍ ഇറക്കിയിരുന്നു. ട്രോളും യാഥാര്‍ത്ഥ്യവും തിരിച്ചറിയാന്‍ സാധിക്കാത്ത ചില സംഘപരിവാറുകാര്‍ അതേറ്റെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.



ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തയ്‌ക്കൊപ്പം ഉള്ള ചിത്രങ്ങള്‍ ഗെയിലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നുള്ളവയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ വെളിപ്പെടുത്തി. ആദ്യത്തെ ഓറഞ്ച് കൂര്‍ത്ത ചിത്രം 2018 ഏപ്രില്‍ 25ന് ഗെയില്‍ പോസ്റ്റ് ചെയ്തതാണ്. കാവി ഷാള്‍ അണിഞ്ഞ രണ്ടാമത്തെ ചിത്രം 2018 ഏപ്രില്‍ 3ന് ഇന്ത്യയില്‍ ഐപിഎല്‍ കളിക്കാന്‍ എത്തിയപ്പോള്‍ ഇട്ടതാണ്. അന്ന് ഹോട്ടലില്‍ സ്വീകരണത്തിന്റെ ഭാഗമായി അണിയിച്ച ഷാളില്‍ ബിജെപി ചിഹ്നമായ താമര ഫോട്ടോഷോപ്പ് ചെയ്താണ് പ്രചരിപ്പിക്കുന്നത്.



Next Story

RELATED STORIES

Share it