Sub Lead

പഞ്ചാബില്‍ ക്രിസ്ത്യന്‍ കുടുംബത്തിനു നേരെ വധശ്രമം

പഞ്ചാബില്‍ ക്രിസ്ത്യന്‍ കുടുംബത്തിനു നേരെ വധശ്രമം
X

ഛണ്ഡീഗഡ്: പഞ്ചാബില്‍ ക്രിസ്ത്യന്‍ പാതിരിയെയും കുടുംബത്തെയും ആക്രമിച്ചു. സപ്റ്റംബര്‍ 17ന് പഞ്ചാബിലെ താരന്‍ താരന്‍ ജില്ലയിലാണ് സംഭവം. ഗുരതരമായി പരിക്കേറ്റ പ്രഫ. ജെറാസിനെയും ഭാര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ തിരിച്ചറിയുകയും പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്‌തെങ്കിലും കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പ്രഫ. ജെറാസ് ആരോപിച്ചു. ''ഞങ്ങള്‍ രാത്രി 10 ഓടെ പ്രാര്‍ഥനാ യോഗം കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു. മൂന്നുപേര്‍ അവരുടെ മോട്ടോര്‍ ബൈക്കുകളില്‍ ഞങ്ങളെ പിന്തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ എനിക്ക് അപകടം തോന്നി. അതിനാല്‍ ഞാന്‍ വേഗത്തില്‍ വീട്ടിലേക്ക് പോയി. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് പ്രാര്‍ത്ഥനായോഗം നടന്നത്.മകള്‍ അവരോടൊപ്പം കൂടെയുണ്ടായിരുന്നില്ല. എന്റെ വീടിനടുത്തെത്തിയപ്പോള്‍. പത്തോളം പേര്‍ എന്റെ ഗേറ്റിനടുത്ത് കാത്തുനില്‍ക്കുന്നത് കണ്ടു. മകള്‍ വീട് പൂട്ടി അകത്ത് കഴിയുകയായിരുന്നു. ബൈക്ക് നിര്‍ത്തിയിടാന്‍ ശ്രമിക്കുന്നതിനു മുമ്പ് തന്നെ സംഘം എന്നെയും ഭാര്യയെയും മകനെയും തല്ലി. വാളുകളും വടികളും കത്തികളും ഉപയോഗിച്ച് ഞങ്ങളെ ആക്രമിച്ചെന്നും പ്രഫ. ജെറാസ് കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ട്. തുടര്‍ന്ന് രാത്രി 11.30ഓടെ ഇദ്ദേഹത്തെയും കുടുംബാംഗങ്ങളെയും സിറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രഫ. ജെറസിന് തലയില്‍ 10 തുന്നലും കൈയില്‍ 4 തുന്നലും ചെവിയില്‍ 2 തുന്നലുമുണ്ട്. വടികൊണ്ട് അടിച്ചതിനെ തുടര്‍ന്ന് ഭാര്യയുടെ കൈ ഒടിഞ്ഞു. മകന്റെ മുതുകിലും ഇടതുകൈയിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും പാസ്റ്റര്‍ പറഞ്ഞു.

ഞങ്ങളെ ആക്രമിച്ച ഏതാനും ഗുണ്ടകളെ തിരിച്ചറിഞ്ഞു. അതിനാല്‍, ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ നേരിട്ട് ലോക്കല്‍ പോലിസ് സ്റ്റേഷനില്‍ പരാതിപ്പെടാന്‍ പോയി. ഞങ്ങള്‍ എത്തിയപ്പോള്‍ ഗുണ്ടകള്‍ പോലിസ് സ്‌റ്റേഷനില്‍ ഇരിക്കുന്നത് കണ്ട് ഞെട്ടിപ്പോയെന്ന് പ്രഫ. ജെറാസ് പറഞ്ഞു. പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പോലിസ് വിസമ്മതിക്കുക മാത്രമല്ല, പരാതി സ്വീകരിക്കണമെന്ന് ഞങ്ങള്‍ യാചിച്ച് പറഞ്ഞിട്ടും പുലര്‍ച്ചെ ഒന്നര വരെ അവര്‍ ഞങ്ങളെ ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it