Sub Lead

ഹിന്ദുത്വരുടെ പരാതിയില്‍ ക്രിസ്ത്യന്‍ പള്ളി അടച്ചുപൂട്ടി; പ്രതിഷേധവുമായി വിശ്വാസികള്‍

ഹിന്ദുത്വരുടെ പരാതിയില്‍ ക്രിസ്ത്യന്‍ പള്ളി അടച്ചുപൂട്ടി; പ്രതിഷേധവുമായി വിശ്വാസികള്‍
X

ഭുവനേശ്വര്‍: മത പരിവര്‍ത്തനം ആരോപിച്ച് ഹിന്ദുത്വര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിജെപി ഭരണകൂടം ക്രിസ്ത്യന്‍ പള്ളി അടച്ചുപൂട്ടി. ക്രൈസ്തവര്‍ ഒത്തുകൂടുന്നതും പ്രാര്‍ത്ഥന നടത്തുന്നതും തടഞ്ഞതോടെ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തി. ഒഡീഷയിലെ ഭദ്രക് റൂറല്‍ പോലിസ് സ്‌റ്റേഷനു കീഴിലുള്ള ഗെല്‍തുവ ഗ്രാമത്തിലെ ഏക ക്രൈസ്തവ ദേവാലയമാണ് ഭരണകൂടം സീല്‍ ചെയ്തതത്. മെയ് 17 മുതല്‍ ആരാധനാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ടിരിക്കുകയാണെന്ന് ഒറീസ ഹൈക്കോടതിയിലെ അഭിഭാഷകനായ പ്രതാപ് ചിഞ്ചാനി യുസിഎ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

'ബിലീവേഴ്‌സ് ചര്‍ച്ച് മുദ്രവെക്കാനുള്ള തീരുമാനം ഏകപക്ഷീയമാണ്. ഭരണകൂടം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടില്ല'. അഭിഭാഷകന്‍ പറഞ്ഞു. ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടികളെ മേല്‍ക്കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ചിഞ്ചാനി പറഞ്ഞു.

എന്നാല്‍, ഗോത്രവര്‍ഗക്കാരുടെ മതപരിവര്‍ത്തനത്തിനുള്ള കേന്ദ്രമായി പള്ളി പ്രവര്‍ത്തിക്കുന്നുവെന്ന ഹിന്ദുത്വ പ്രവര്‍ത്തകന്റെ പരാതി പ്രദേശത്ത് ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുന്നതായി പോലിസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പള്ളി സീല്‍ ചെയ്യുകയും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതായി ജില്ലാ അധികൃതര്‍ അറിയിച്ചു. വര്‍ഷങ്ങളോളം പള്ളിയില്‍ ആരാധന നടന്നിരുന്നുവെങ്കിലും ആരോപിക്കുന്നത് പോലെ ആരെയും മതം മാറ്റിയിട്ടില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു.

വലതുപക്ഷ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചതായും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനായി മനഃപൂര്‍വം പ്രാര്‍ത്ഥന പോലും തടസ്സപ്പെടുത്തുകയും ചെയ്തു. ഞങ്ങളുടെ ആളുകള്‍ ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ പരാതികള്‍ നല്‍കി, സംരക്ഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടറെയും പോലിസ് സൂപ്രണ്ടിനെയും അറിയിച്ചെങ്കിലും ഫലമുണ്ടായില്ല'. അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it