- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ ഭേദഗതി നിയമം: പൂര്‍ത്തീകരിക്കപ്പെട്ടത് ഗാന്ധിജിയുടെ ആഗ്രഹമെന്ന് രാഷ്ട്രപതി
കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ പാര്‍ലമന്റെിന്റെ ഇരുസഭകളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമാണ്. രാഷ്ട്രപതി പറഞ്ഞു.
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം(സിഎഎ) നടപ്പിലാക്കുന്നതിലൂടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആഗ്രഹമാണ് പൂര്‍ത്തീകരിക്കപ്പെട്ടതെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി.
പാര്‍ലമന്റെിന്റെ ഇരുസഭകളും പൗരത്വ ഭേദഗതി നിയമം പാസാക്കിയതില്‍ താന്‍ സന്തുഷ്ടനാണ്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35 എ എന്നിവ പാര്‍ലമന്റെിന്റെ ഇരുസഭകളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമാണ്. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും തുല്യവികസനത്തിന് അത് വഴിയൊരുക്കിയെന്നും രാഷ്ട്രപതി പറഞ്ഞു.
ബാബരി ഭൂമി തര്‍ക്ക കേസിലെ സുപ്രീംകോടതി വിധിക്ക് ശേഷം രാജ്യത്തെ പൗരന്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പക്വമായ പെരുമാറ്റം പ്രശംസനീയമാണെന്ന് രാഷ്ട്രപതി പറഞ്ഞു. പരസ്പര ചര്‍ച്ചകളും സംവാദങ്ങളും ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്ന കാഴ്ചപ്പാടാണ് സര്‍ക്കാറിനുള്ളത്. അതേസമയം, പ്രതിഷേധത്തിന്റെ പേരില്‍ നടക്കുന്ന ഏത് തരത്തിലുള്ള അക്രമവും സമൂഹത്തെയും രാജ്യത്തെയും ദുര്‍ബലമാക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
RELATED STORIES
ആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
5 Nov 2024 2:05 AM GMTഎല്‍ഡിഎഫില്‍ തുടരല്‍: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില്‍ വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMTഉത്തര്‍പ്രദേശ് മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ...
5 Nov 2024 1:41 AM GMT