- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുപ്രീം കോടതിയില്‍ രഞ്ജന്‍ ഗൊഗോയ്ക്ക് പിന്‍ഗാമിയായി എസ്എ ബോബ്‌ദെ
ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ എസ് എ ബോബ്‌ദെ മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ്. നിലില്‍ നിരവധി സുപ്രധാന ബെഞ്ചുകളുടെ ഭാഗമാണ്.
ന്യൂഡല്‍ഹി: ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ദെയെ തന്‌റെ പിന്‍ഗാമിയായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ശുപാര്‍ശ ചെയ്തു. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന് വ്യാഴാഴ്ച അയച്ച കത്തിലാണു ബോബ്‌ദെയെ രഞ്ജന്‍ ഗൊഗോയ് ശുപാര്‍ശ ചെയ്തത്. ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബോബ്‌ദെയ്ക്ക് 2021 ഏപ്രില്‍ 23 വരെ സേവനമനുഷ്ഠിക്കാനാകും.
ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ എസ് എ ബോബ്‌ദെ മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ്. നിലില്‍ നിരവധി സുപ്രധാന ബെഞ്ചുകളുടെ ഭാഗമാണ്. മുംബൈയിലെ മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി, നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി എന്നിവയുടെ ചാന്‍സലറായും സേവനമനുഷ്ഠിക്കുന്നു.
വിരമിക്കുന്നതിന് ഏകദേശം ഒരുമാസം മുമ്പ് ഏറ്റവും മുതിര്‍ന്ന ജഡ്ജിയെ തന്‌റെ പിന്‍ഗാമിയായി ചീഫ് ജസ്റ്റിസ് ശുപാര്‍ശ ചെയ്യുന്നതാണു സുപ്രീം കോടതിയിലെ കീഴ്‌വഴക്കം. 2018 ഒക്ടോബര്‍ മൂന്നിന് 46ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത രഞ്ജന്‍ ഗൊഗോയ് ഈ വര്‍ഷം നവംബര്‍ 17ന് വിരമിക്കും. അയോധ്യ തര്‍ക്കം, അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയുള്‍പ്പെടെ സുപ്രധാന കേസുകളില്‍ വിധി പറഞ്ഞശേഷമായിരിക്കും രഞ്ജന്‍ ഗൊഗോയ് വിരമിക്കുക.
ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം നിലവിലെ 62ല്‍ നിന്ന് 65 ആയി ഉയര്‍ത്താനുള്ള നിര്‍ദേശവും ചീഫ് ജസ്റ്റിസ് മുന്നോട്ട് വച്ചിട്ടുണ്ട്. 'ഇത് പെട്ടെന്ന് നടപ്പാക്കുകയാണെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് വിരമിക്കല്‍ മരവിപ്പിക്കും. ഈ മൂന്ന് വര്‍ഷത്തിനുള്ളില്‍ നല്ല ന്യായാധിപന്മാരെ കണ്ടെത്തി നിയമിച്ച് നിലവിലെ 403 ഒഴിവുകള്‍ നികത്താന്‍ ശ്രമിക്കാം. ഇതാണ് എന്‌റെ സ്വപ്‌നം,' ഗൊഗോയ് പറഞ്ഞു.
RELATED STORIES
ആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
5 Nov 2024 2:05 AM GMTഎല്‍ഡിഎഫില്‍ തുടരല്‍: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില്‍ വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMTഉത്തര്‍പ്രദേശ് മദ്റസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയതിന് എതിരായ...
5 Nov 2024 1:41 AM GMT