Sub Lead

കുസാറ്റില്‍ എസ്എഫ്‌ഐ - ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; 5 പേര്‍ക്ക് പരിക്ക്

സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ബി.ടെക് കോഴ്‌സിന് പഠിക്കുന്ന ആണ്‍കുട്ടികളുടെ സഹാറ എന്ന ഹോസ്റ്റലിലാണ് അനിഷ്ടസംഭവങ്ങളുണ്ടായത്.

കുസാറ്റില്‍ എസ്എഫ്‌ഐ - ഹോസ്റ്റല്‍ യൂണിയന്‍  പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; 5 പേര്‍ക്ക് പരിക്ക്
X

കൊച്ചി: കുസാറ്റില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും ഹോസ്റ്റല്‍ യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ബി.ടെക് കോഴ്‌സിന് പഠിക്കുന്ന ആണ്‍കുട്ടികളുടെ സഹാറ എന്ന ഹോസ്റ്റലിലാണ് അനിഷ്ടസംഭവങ്ങളുണ്ടായത്. ക്യാമ്പസിനുള്ളിലെ മറ്റു വിഭാഗങ്ങളില്‍ പഠിക്കുന്ന ഏതാനും പേര്‍ പുറത്തുനിന്നെത്തി അക്രമം നടത്തിയെന്നാണ് ഹോസ്റ്റലുള്ളവര്‍ പറയുന്നത്.

അതേസമയം ഹോസ്റ്റലുള്ളവര്‍ മറ്റുള്ളവരെ ആക്രമിച്ചുവെന്നും ആരോപണമുണ്ട്. ഇതിനിടെ ഹോസ്റ്റലിനുള്ളില്‍ നിന്നും കിടക്കകളും മറ്റും വലിച്ചുവാരിയിട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ തീകൊളുത്തി.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.


Next Story

RELATED STORIES

Share it