- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിദ്ദീഖ് കാപ്പനു നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍
മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനു നീതി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊല റിപോര്‍ട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെ യുപി പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലരുടെയും കാര്യത്തില്‍ ഇതിനു മുമ്പ് ഇടപെട്ടിട്ടുണ്ട്. സിദ്ദീഖ് കാപ്പന്റെ നീതിക്കു വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളെയും പിന്തുണയ്ക്കുന്നു. ഇത് മലപ്പുറത്തെ സമരം മാത്രമല്ല, ഇതൊരു സന്ദേശം കൂടിയാണ്. സിദ്ദീഖ് കാപ്പനെ സംരക്ഷിക്കേണ്ടതിന്റെ തുടക്കം മാത്രമാണിത്. കേരളത്തില്‍ എല്ലായിടത്തേക്കും സമരം വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യം എന്നത് ഒരാളുടെ മനുഷ്യാവകാശമാണ്. സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ നടന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ തന്നെ വിശ്വാസം നഷ്ടപ്പെടുത്തുകയാണ്. ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. തനിക്കെതിരേ ആര് ശബ്ദിക്കുന്നുവോ അവരെ ഇല്ലാതാക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്. ആക്റ്റിവിസ്റ്റുകളും സാംസ്‌കാരിക പ്രവര്‍ത്തകരും ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരേ ശബ്ദിച്ചപ്പോള്‍ അവരെ ഇല്ലായ്മ ചെയ്തു. ചിദംബരം, ഡി കെ ശിവകുമാര്‍ പോലെയുള്ള രാഷ്ട്രീയക്കാര്‍ വിമര്‍ശിക്കുമ്പോള്‍ അവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണ്.
ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ നടന്ന ഫാഷിസ്റ്റ് ഭരണകൂടം ഇന്ത്യയിലും വേണമെന്നാണ് ഇവരുടെ ആഗ്രഹം. സിദ്ദീഖ് കാപ്പന്‍ മാത്രമല്ല നിരവധി മാധ്യമപ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്. കാപ്പന്റെ കുടുംബം വന്ന് കണ്ടിരുന്നു. സുപ്രിംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാനുമായി ഇക്കാര്യത്തില്‍ നിയമപരമായി എന്തൊക്കെ ചെയ്യാനാവുമെന്ന് സംസാരിച്ചിരുന്നു. സിദ്ദീഖ് കാപ്പന്റെ മാതാവ് രോഗശയ്യയിലാണ്. ജയിലിലാണെന്ന് പോലും അറിയിച്ചിട്ടില്ല. അത്രയ്ക്കു ഗുരുതരാവസ്ഥയിലാണ്. മൂന്നു കുഞ്ഞുമക്കളുടെ ദയനീയാവസ്ഥയും കാണണം. ഇതിനെതിരേ ശക്തമായി പോരാടണമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ എന്‍ പി ചെക്കുട്ടി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ പി ഉബൈദുല്ല, കെ എന്‍ എ ഖാദര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജമീല ആല്‍പ്പറ്റ, പാലോളി കുഞ്ഞിമുഹമ്മദ്, അഡ്വ.പി എ പൗരന്‍, കെ എസ് ഹരിഹരന്‍, കെ പി ഒ റഹ്മത്തുല്ല, അഡ്വ.സാദിഖ് നടുത്തൊടി, അഡ്വ. റിനിഷ, പി കെ സുജീര്‍, എസ് മഹേഷ് കുമാര്‍, കെ ഷംസുദ്ദീന്‍ മുബാറക്, പി സുന്ദര്‍ രാജന്‍, കെ പി എം റിയാസ്, ഗണേഷ് വടേരി, ഷെയ്ക് റസല്‍, പി എ എം ഹാരിസ്, മുസ്തഫ കാപ്പന്‍, ഷമീമ, ഫായിസ, സിദ്ദീഖ് കാപ്പന്റെ ഭാര്യ റയ്ഹാനത്ത്, അംബിക എന്നിവര്‍ സംസാരിച്ചു. കുടുംബാംഗങ്ങളും മാധ്യമപ്രവര്‍ത്തകരും നാട്ടുകാരുമാണ് പ്രതിഷേധസംഗമത്തില്‍ പങ്കെടുത്തത്.
CM should intervene to bring justice to Siddique Kappan: Panakkad Munavvarali Shihab Thangal
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT