Sub Lead

പ്രവാസികളുടെ മടങ്ങി വരവ്: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

താല്‍ക്കാലിക താമസത്തിന് വേണ്ടി 7000 മുറികളാണ് പ്രവാസികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളില്‍ 4701 വീടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രവാസികളുടെ മടങ്ങി വരവ്:  നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
X

കൊച്ചി: കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് മടങ്ങി വരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. പരിശോധനാ നടപടികളും പ്രവാസികളെ താല്‍ക്കാലികമായി താമസിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും സജ്ജമായിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ പ്രവാസികളെ സ്വീകരിക്കാന്‍ കൊച്ചി വിമാനത്താവളം പൂര്‍ണ സജ്ജമായിരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി പ്രാഥമിക പരിശോധന നടത്തുന്നതുള്‍പ്പടെയുള്ള നടപടികളാണ് ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയിട്ടുള്ളത്. വിമാനത്താവളത്തില്‍ ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങുന്നവരെ നിരീക്ഷണത്തിലേക്ക് മാറ്റുന്നതിനുള്ള കൂടുതല്‍ സൗകര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. താല്‍ക്കാലിക താമസത്തിന് വേണ്ടി 7000 മുറികളാണ് പ്രവാസികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളില്‍ 4701 വീടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ തയ്യാറെടുപ്പുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ത്തിയാകും. ഒരു വീട്ടില്‍ നാല് പേര്‍ എന്ന രീതിയിലാണ് സൗകര്യം ഒരുക്കുക.

Next Story

RELATED STORIES

Share it