Sub Lead

സ്വര്‍ണക്കടത്തില്‍ കൊഫേപോസ ചുമത്തണം; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം-മുല്ലപ്പള്ളി

സ്വര്‍ണക്കടത്തില്‍ കൊഫേപോസ ചുമത്തണം; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം-മുല്ലപ്പള്ളി
X

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത് കേസില്‍ കോഫേപോസ ചുമത്തണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളക്കടത്തിന്റെ എല്ലാ ഉള്ളറകളും പുറത്തുകൊണ്ടുവരാന്‍ സിബിഐയ്ക്കു മാത്രമേ കഴിയൂ. സിബിഐക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കണം. മുഖ്യമന്ത്രിയെ കൊഫേപോസെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. അഞ്ചുമുതല്‍ 15 ദിവസം വരെയുള്ള സമയം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കൊഫേപോസെ ചട്ടം. സ്വപ്‌ന സുരേഷിനെ ഉടന്‍ അറസ്റ്റ് ചെയ്യണം. സ്പ്രിന്‍ഗ്ലര്‍ ഇടപാടിന്റെ മുഖ്യസൂത്രധാരന്‍ ഐടി സെക്രട്ടറി ശിവശങ്കറായിരുന്നു. പ്രൈസ് വാട്ടര്‍ഹൗസ് കൂപര്‍, ഇബസ് ഇടപാടുകളുടെയും സൂത്രധാരന്‍ ഇദ്ദേഹമായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സ്വപ്‌ന സുരേഷിനെ ഐടി വകുപ്പില്‍ നിയമിക്കുന്നതിനുള്ള മാനദണ്ഡം മുഖ്യമന്ത്രി വിശദീകരിക്കണം. നിയമനത്തെക്കുറിച്ച് അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. മുഖ്യമന്ത്രിയോ പാര്‍ട്ടിയോ അറിയാതെ ഒരു നിയമനവും നടന്നിട്ടില്ലെന്ന് ഉറപ്പാണ്. കണ്ണടച്ച് പാല്‍കുടിച്ച പൂച്ചയുടെ ഭാവമാണ് മുഖ്യമന്ത്രിക്കെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ മേഞ്ഞുനടക്കുന്ന സ്വപ്നാ സുരേഷ് പല മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഗള്‍ഫ് യാത്രകളില്‍ അനുഗമിച്ചിട്ടുണ്ട്. 10 തവണ യുഎഇയില്‍നിന്ന് സ്വര്‍ണം കടത്തി. ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ ഐഎഎസുകാരുടെ സഹായമുണ്ട്. ആരാണ് സ്വര്‍ണം കൈപ്പറ്റിയത്, എവിടേയ്ക്കാണു പോയത്, എത്ര ഉന്നതര്‍ക്ക് പങ്കുണ്ട്, എത്ര കോടിയുടെ സ്വര്‍ണം കേരളത്തിലെത്തി, സിപിഎമ്മിനും ഉദ്യോഗസ്ഥര്‍ക്കും എത്ര കമ്മീഷന്‍ കിട്ടി തുടങ്ങിയ കാര്യങ്ങളും വിശദീകരിക്കണം. സ്വപ്‌നയുടെ മകള്‍ക്ക് എസ്എഫ്‌ഐയുമായുള്ള ബന്ധം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it