- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമാനദുരന്തത്തിനിടെ വര്‍ഗീയ പരാമര്‍ശം; കൗണ്‍സിലര്‍ പോലിസില്‍ പരാതി നല്‍കി

കരിപ്പൂര്‍: വിമാന ദുരന്തവാര്‍ത്തയ്ക്കിടെ വര്‍ഗീയ പരാമര്‍ശം നടത്തിയ വ്യക്തികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ കൊണ്ടോട്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍ പോലിസില്‍ പരാതി നല്‍കി. അപകട വാര്‍ത്തയ്ക്കിടെ 24 ന്യൂസ് ചാനലിന്റെ കമന്റ് ബോക്സില്‍ വര്‍ഗീയ ചേരിതിരിവിനും പരസ്പര സ്പര്‍ധ വളര്‍ത്തുന്നതിനും ഇടയാക്കുന്ന മോശം പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി അശോക് എസ് നായര്‍, ഷാജി കണ്ണൂര്‍, രാജീവ് എന്‍ കുട്ടന്‍, ജെ പി കുട്ടത്ത് എന്നിവര്‍ക്കെതിരേയാണ് ഇന്ത്യന്‍ ശിക്ഷാനിയമം, ഐടി ആക്റ്റ് തുടങ്ങിയ പ്രകാരം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍ വിളക്കത്തില്‍ അബ്ദുല്‍ ഹക്കീം ആണ് പരാതി നല്‍കിയത്.
കേരളത്തെ നടുക്കിയ ദുരന്തത്തില്‍ ഉദ്യോഗസ്ഥരും നാട്ടുകാരും കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മുസ്ലിംകളോടും മലപ്പുറം ജില്ലയോടുമുള്ള വിദ്വേഷം വച്ചുപുലര്‍ത്തുന്നവരാണ് അത്യന്തം വര്‍ഗീയവും സദാചാര മാനുഷിക മൂല്യങ്ങളെ അവമതിക്കുന്നതും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ കലാപത്തിനിടയാക്കും വിധവുമുള്ള പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുന്നത്. വാര്‍ത്തയ്ക്കിടെ നല്‍കിയ കമന്റുകള്‍ സ്‌ക്രീന്‍ഷോട്ടാക്കിയും സംഘപരിവാര ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കൊണ്ടോട്ടി നിവാസികള്‍ ചെയ്ത മഹത്തരമായ നന്മയ്ക്കു മുമ്പില്‍ ലോകം ഒന്നടങ്കം കൈകൂപ്പി നില്‍ക്കുമ്പോള്‍ ഇത്തരം രാജ്യവിരുദ്ധ ശക്തികള്‍ കലാപത്തിന് കോപ്പുകൂട്ടുന്നത് ആശങ്കയോടെ കാണേണ്ടതുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മകന്‍ മുഹമ്മദ് സഹീമിനൊപ്പം സജീവമായുണ്ടായിരുന്ന അബ്ദുല്‍ ഹക്കിം പരാതിയില്‍ സൂചിപ്പിച്ചു.
Communal reference during the plane crash; councilor lodged a complaint to police
RELATED STORIES
ഇത് ഈ ഇരുണ്ട കാലത്തെ പ്രതീക്ഷയുടെ വെളിച്ചം ; മമതയ്ക്കും സ്റ്റാലിനും...
12 April 2025 10:58 AM GMTമുസ് ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കുന്നതിനെതിരേ ബംഗാളില്‍...
12 April 2025 10:29 AM GMTരാജ്യവ്യാപകമായി തടസ്സപ്പെട്ട് യുപിഐ സേവനങ്ങള്‍; പരാതി പ്രവാഹം
12 April 2025 9:26 AM GMTഐ എസ് എല്ലിലേക്ക് ആര്? : ഐ ലീഗ് ചാംപ്യനെ ഇന്നറിയാം
12 April 2025 9:25 AM GMTസിപിമ്മിന് തൃശൂര്‍ ജില്ലയില്‍ നൂറ് കോടിയുടെ രഹസ്യ സ്വത്ത്; ഇഡി...
12 April 2025 8:11 AM GMTചികില്‍സയിലിരിക്കെ ഒമ്പതു വയസുകാരി മരിച്ചു; ചികില്‍സാപിഴവെന്ന് ആരോപണം, ...
12 April 2025 7:46 AM GMT