Sub Lead

ഹജ്ജ് അപേക്ഷ നടപടി വൈകുന്നതിലെ അശങ്ക; മുസ്‌ലിം ലീഗ് നേതാക്കള്‍ കേന്ദ്രമന്ത്രിയെ കണ്ടു

ഹജ്ജ് അപേക്ഷ നടപടി വൈകുന്നതിലെ അശങ്ക; മുസ്‌ലിം ലീഗ് നേതാക്കള്‍ കേന്ദ്രമന്ത്രിയെ കണ്ടു
X

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച് നടപടിക്രമങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നത് ജനങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ടെന്നും ഹജ്ജ് അപേക്ഷ ക്ഷണിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍ കേന്ദ്രമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് പാര്‍ലിമെന്റ് പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ നേതൃത്വത്തില്‍ എംപിമാരായ പി വി അബ്ദുല്‍ വഹാബ്, ഡോ:അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവരാണ് ഹജ്ജിന്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചത്.

ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ഇതുവരെയും കേന്ദ്ര ഹജ്ജ് കമ്മിറ്റി ആരംഭിച്ചിട്ടില്ല. അപേക്ഷ സ്വീകരിക്കുന്നതിന് കാലതാമസം വരുന്നത് ആളുകളില്‍ ആശങ്കയുണ്ടാക്കുന്ന കാര്യം മന്ത്രിയെ അറിയിച്ചു. മാത്രമല്ല, ഇനിയുള്ള കുറച്ച് ദിവസങ്ങള്‍ കൊണ്ട് കാര്യങ്ങള്‍ എങ്ങനെ പൂര്‍ത്തിയാക്കും. സെലക്ഷന്‍ കിട്ടുന്ന ആളുകള്‍ക്ക് അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സമയം പോലും കിട്ടാതെവരും. ഇനിയുള്ള ദിവസങ്ങളില്‍ അടിയന്തരമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും ലീഗ് എംപിമാര്‍ മന്ത്രിയോട് പറഞ്ഞു.

എന്നാല്‍, ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഓണ്‍ലൈന്‍ സംവിധാനമുള്ളതുകൊണ്ട് കാര്യങ്ങള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുമെന്നും നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി ഉള്‍കൊള്ളുന്നുവെന്നും മന്ത്രി വ്യക്തമാക്കിയതായി ലീഗ് നേതാക്കള്‍ അറിയിച്ചു. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് റിപോര്‍ട്ടുകള്‍ ലഭിക്കാത്തതിനാല്‍ ഹജ്ജ് നയം ഇതുവരെയും രൂപപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

ഏതെങ്കിലും സംസ്ഥാനം ബോധപൂര്‍വം കൊടുക്കാന്‍ തയ്യാറാവാതെ നില്‍ക്കുകയാണെങ്കില്‍ അതിന് കാത്തുനില്‍ക്കാതെ നടപടികളുമായി മുന്നോട്ടുപോവണമെന്നും ഹജ്ജ് നയം കൃത്യമായിട്ട് പുറത്തുവന്നില്ലെങ്കില്‍ കാര്യങ്ങള്‍ നീക്കാന്‍ ബുദ്ധിമുട്ടാവുമെന്നും നേതാക്കള്‍ മന്ത്രിയെ ധരിപ്പിച്ചു. എംബാര്‍ക്കേഷന്‍ പോയിന്റ് കൂട്ടുന്നത് നല്ലതാണെന്നും നേതാക്കള്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it