Sub Lead

മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ സൈബര്‍ ആക്രമണ അപലപനീയം: പത്രപ്രവര്‍ത്തക യൂനിയന്‍

വാര്‍ത്ത റിപോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ഓണ്‍ലൈന്‍ ചാനല്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയയിലൂടെ നടക്കുന്ന പ്രചാരണങ്ങള്‍ സ്വതന്ത്ര്യമാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള വെല്ലുവിളിയാണ്.

മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരായ സൈബര്‍ ആക്രമണ അപലപനീയം: പത്രപ്രവര്‍ത്തക യൂനിയന്‍
X

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറിയും മീഡിയ വണ്‍ ചാനലിന്റെ കൊച്ചി ബ്യൂറോ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായ ഷബ്‌നാ സിയാദിന് എതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന വ്യക്തി ഹത്യയും ദുഷ്പ്രചാരണവും അങ്ങേയറ്റം അലപപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ലക്ഷദ്വീപില്‍ ഏര്‍പ്പെടുത്തിയ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തെതുടര്‍ന്നുണ്ടായ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തതിന്റെ പേരിലാണ് ഷബ്‌ന സിയാദിന് എതിരേ പ്രചാരണം നടക്കുന്നത്. വാര്‍ത്ത റിപോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഒരു വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ഓണ്‍ലൈന്‍ ചാനല്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയയിലൂടെ നടക്കുന്ന പ്രചാരണങ്ങള്‍ സ്വതന്ത്ര്യമാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ദുഷ്പ്രചരണങ്ങള്‍ കൊണ്ട് മാധ്യമ പ്രവര്‍ത്തകരെ നിഷബ്ദരാക്കാമെന്ന് ആരും വ്യാമോഹിക്കണ്ട. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി എക്കാലത്തും പോരാടിയ ചരിത്രമാണ് പത്രപ്രവര്‍ത്തക യൂനിയനുള്ളത്. ശബ്‌ന സിയാദിനെതിരേ കുപ്രചരണം നടത്തുന്നവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പാരതി നല്‍കിയതായും യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയില്‍ അറിയിച്ചു.


Next Story

RELATED STORIES

Share it