Sub Lead

ഉപതിരഞ്ഞെടുപ്പ്: വയനാട് പ്രിയങ്കാ ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്

എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേയും കൂടി പരിഗണിച്ചാണ് തീരുമാനം.

ഉപതിരഞ്ഞെടുപ്പ്:  വയനാട് പ്രിയങ്കാ ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്
X

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പ്രിയങ്കാ ഗാന്ധിയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുക. മുന്‍ എംപി രമ്യ ഹരിദാസാണ് ചേലക്കരയില്‍ മല്‍സരിക്കുക. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് മല്‍സരിക്കും. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേയും കൂടി പരിഗണിച്ചാണ് തീരുമാനം.

രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ റായ് ബറേലി സീറ്റ് മതിയെന്ന് തീരുമാനിച്ചതോടെയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ഉറപ്പായത്. ഈ സീറ്റിലാണ് പ്രിയങ്ക ഗാന്ധി എത്തുന്നത്. ഷാഫി പറമ്പിലിന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും പിന്തുണ രാഹുലിന് തുണയായി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ മത്സരിച്ച് പരാജയപ്പെട്ട രമ്യയ്ക്ക് ഇത് പുതിയ അവസരം കൂടിയാണ്.

Next Story

RELATED STORIES

Share it