Sub Lead

നേമത്ത് കെ മുരളീധരന്‍ വരുമോ? മുരളിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് നിര്‍ണായക നീക്കം.

നേമത്ത് കെ മുരളീധരന്‍ വരുമോ? മുരളിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്
X
തിരുവനന്തപുരം: നേമത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പ്രതിസന്ധി നിലനില്‍ക്കെ കെ മുരളീധരന്‍ എംപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് നിര്‍ണായക നീക്കം.

നേമത്ത് ഉമ്മന്‍ചാണ്ടിയില്ലെങ്കില്‍ പകരക്കാരനെ കണ്ടെത്താന്‍ കെപിസിസി അധ്യക്ഷന്‍ ദില്ലിയില്‍ എത്തി ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് മുരളീധരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. മുരളീധരനെ നേമത്ത് വീണ്ടും പരിഗണിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരളത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന നേമം. 2011ലെ തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്ക് ഇവിടെത്തെ അടിത്തറ പൂര്‍ണമായും നഷ്ടപ്പെട്ടു. 2001 ലും 2006 ലും തുടര്‍ച്ചയായി എന്‍ ശക്തനാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചത്.

Next Story

RELATED STORIES

Share it