Sub Lead

കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് ഉച്ചയ്ക്ക്; ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും പദ്ധതികള്‍

ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ചുരുങ്ങിയത് 72,000 രൂപ വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിക്കൊപ്പം കര്‍ഷകരെയും സാധാരണക്കാരെയും ലക്ഷ്യമിടുന്ന നിരവധി വാഗ്ദാനങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് ഉച്ചയ്ക്ക്; ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കും പദ്ധതികള്‍
X

ന്യൂഡല്‍ഹി: ദരിദ്ര ജനവിഭാഗങ്ങള്‍ക്കും കര്‍ഷകര്‍ക്കും പ്രതീക്ഷ നല്‍കുന്ന വാഗ്ദാനങ്ങളോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ചുരുങ്ങിയത് 72,000 രൂപ വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിക്കൊപ്പം കര്‍ഷകരെയും സാധാരണക്കാരെയും ലക്ഷ്യമിടുന്ന നിരവധി വാഗ്ദാനങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. പ്രകടന പത്രികക്ക് അന്തിമ രൂപം നല്‍കാന്‍ കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നു.

ന്യായ് പദ്ധതിക്ക് എങ്ങനെ പണം കണ്ടെത്തും എത്ര കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ഇതിന്റെ നേട്ടം കിട്ടും എന്നതടക്കമുള്ള വിവരങ്ങളും ഇന്ന് പ്രകടന പത്രികയിലൂടെ കോണ്‍ഗ്രസ് പുറത്തുവിടും. അധികാരത്തില്‍ എത്തിയാല്‍ 12 മാസം കൊണ്ട് സര്‍ക്കാര്‍ തലത്തിലെ 22 ലക്ഷം ഒഴിവുകള്‍ നികത്തും, നീതി അയോഗ് പിരിച്ചുവിട്ട് ആസൂത്രണ കമ്മീഷന്‍ പുനഃസ്ഥാപിക്കും, ജിഎസ്ടിയിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള ബദല്‍ നിര്‍ദ്ദേശങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള നിരവധി വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ ഉണ്ടായേക്കും.

Next Story

RELATED STORIES

Share it